Spider-Man: Far From Home
സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019)

എംസോൺ റിലീസ് – 1264

Subtitle

26795 Downloads

IMDb

7.4/10

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തി മൂന്നാമത്തെ ചിത്രവും, സ്പൈഡർ-മാൻ: ഹോംകമിംഗ് (2017) ന്റെ സീക്വലുമായ ചിത്രമാണിത്.

MJ യോടുള്ള ഇഷ്ടം തുറന്നു പറയാനുള്ള പ്ലാനിലാണ് പീറ്റർ പാർക്കർ. അതിനായി അവൻ കണ്ടു വയ്ക്കുന്ന സമയം സ്കൂളിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന ട്രിപ്പാണ്. സ്കൂളും MJ യും കുട്ടുകാരുമൊക്കെയാണ്­ അവന്റെ ലോകം. എന്നാൽ കരുത്തനായ ടോണിയുടെ പിൻഗാമി ആയിട്ടാണ് സ്പൈഡര്മാനെ ലോകം കാണുന്നത് അതിന്റെ സമ്മർദ്ദം എപ്പോഴും പീറ്ററിലുണ്ട്. ലോകത്തിലെ പലഭാഗത്തും പുതിയൊരു വില്ലന്റെ ആക്രമണം നടക്കുന്നു. നിക്ക് ഫ്യൂരി സ്‌പൈഡർമാനെ അന്വേഷിച്ചെത്തുന്നു. എന്നാൽ പീറ്ററിന്‌ അപ്പോഴും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇഷ്ടമായിരുന്നില്ല. എന്നാൽ അവനെ സഹായിക്കാനായി മിസ്റ്റീരിയോ എത്തുന്നതോടെ പീറ്റർ അവന്റെ പേർസണൽ പ്രശ്ങ്ങൾ മാറ്റിവച്ചു സ്‌പൈഡർമാൻ എന്ന സൂപ്പർഹീറോ ആയി മാറുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.

ഇതിന്റെ തുടർച്ചയായി 2021-ൽ സ്പൈഡർ-മാൻ: നോ വേ ഹോം എന്ന സിനിമയും പുറത്തിറങ്ങി.