Love Actually
ലൗ ആക്ച്വലി (2003)

എംസോൺ റിലീസ് – 2330

Download

4839 Downloads

IMDb

7.6/10

ക്രിസ്മസിന് തൊട്ടു മുന്നേ ഉള്ള ഒരു മാസ കാലയളവിൽ ലണ്ടനിലെ 8 കപ്പിളുകളുടെ ജീവിതത്തിൽ നടക്കുന്ന കഥകളെ ചിത്രീകരിക്കുന്ന ഒരു ചിത്രമാണ് “ലവ് ആക്ച്വലി”. ജീവിതത്തിൻ്റെ പല ഘട്ടങ്ങളിൽ പല ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് ഇവരെല്ലാവരും. ഇവരിൽ 11 വയസുള്ള ഒരു ബാലന്‍ മുതൽ ബ്രിട്ടൻ്റെ പ്രധാനമന്ത്രി വരെയുണ്ട് കഥാപാത്രങ്ങൾ ആയി. 2003 ൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റിച്ചാർഡ് കർട്ടിസ് ആണ്. അലൻ റിക്ക്‌മാൻ, ഹ്യു ഗ്രാൻ്റ്, എമ്മ തോംസൺ, ലിയം നീസൺ തുടങ്ങി ബ്രിട്ടീഷ് അഭിനേതാക്കളുടെ ഒരു നീണ്ട നിര തന്നെ ചിത്രത്തിൽ ഉണ്ട്. ക്രിസ്മസ് കാലത്ത് ടെൻഷൻ മറന്ന് കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് ചലച്ചിത്രമാണ്.

കുറച്ചധികം നഗ്ന രംഗങ്ങൾ ഉള്ളതിനാൽ
കുട്ടികൾക്കൊപ്പം കാണാതിരിക്കുക.