എം-സോണ്‍ റിലീസ് – 2367
ഭാഷ | ജർമൻ |
സംവിധാനം | Pierre Monnard |
പരിഭാഷ | വിഷ്‌ണു പ്രസാദ് |
ജോണർ | ഡ്രാമ |
1995-ലെ വസന്തകാലം.
നീഡിൽ പാർക്കും സുറൂക്കിലെ ഓപ്പൺ പബ്ലിക് ഡ്രഗ് സീനും നിർത്തിയതിന് ശേഷം, 11 വയസുകാരി മിയയും, മയക്കുമരുന്നിന് അടിമയുമായ അവളുടെ അമ്മ സാൻഡ്രിയും ഗ്രാമപ്രദേശത്തേക്ക് മാറി താമസിക്കേണ്ടി വന്നു.
പുതിയ സ്ഥലത്ത് താമസമാക്കിയ മിയയും അമ്മയും, ഒരു ദിവസം തെരുവിൽ വെച്ച് അമ്മയുടെ പഴയ സുഹൃത്തും മയക്കുമരുന്നിന് അടിമയുമായ സെർജിനെ കാണുന്നു. അയാളിലൂടെ അമ്മ വീണ്ടും മയക്കുമരുന്ന് ഉപയോഗം തുടങ്ങുമോയെന്ന് ഭയന്ന് അയാളിൽ നിന്നും അമ്മയെ മാറ്റി നിർത്താൻ മിയ ശ്രമിക്കുമെങ്കിലും ആ ശ്രമം പരാജയപ്പെട്ട് പോവുന്നു. അങ്ങനെയിരിക്കെ, മിയ 3 സുഹൃത്തുക്കളെ കണ്ടു മുട്ടുകയും ചങ്ങാത്തതിലാവുകയും ചെയ്യുന്നു. കൂട്ടുകാരുമായി അടിച്ചുപൊളിച്ചു നടക്കുന്നതിന് ഇടയ്ക്ക് മിയയുടെ അമ്മ വീണ്ടും മയക്കുമരുന്നിന് അടിമപ്പെട്ടു പോകുകയും ചെയ്യുന്നു. പിന്നീടങ്ങോട്ട് അമ്മയ്ക്കും മകൾക്കുമിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം.