The Strangers: Prey at Night
ദി സ്‌ട്രേഞ്ചേഴ്‌സ് : ദ പ്രേ അറ്റ് നൈറ്റ് (2018)

എംസോൺ റിലീസ് – 2381

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Johannes Roberts
പരിഭാഷ: സാമിർ
ജോണർ: ഹൊറർ
Download

3111 Downloads

IMDb

5.3/10

2008 ൽ പുറത്തിറങ്ങിയ ‘ദി സ്‌ട്രെയ്ഞ്ചേഴ്സ്‘ എന്ന ചിത്രത്തിന്റെ sequel ആയി 2018 ൽ പുറത്തിറങ്ങിയ ഹൊറർ, സ്ലാഷർ ചിത്രമാണ് The Strangers: Prey at Night. ഒന്നാം ഭാഗത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബ്രയാൻ ബെർട്ടിനോയും, ബെൻ കെറ്റായും ചേർന്നാണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജൊഹാനീസ് റോബർട്സ് ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മൈക്കും ഫാമിലിയും അവരുടെ അങ്കിളിന്റെ വീട്ടിലേക്ക്‌ പോകുന്നു. രാത്രി അവിടെ എത്തിച്ചേരുന്ന അവർക്ക് അങ്കിൾ അവിടെയില്ലെന്നും രാവിലെ കാണമെന്നും പറഞ്ഞു ഒരു നോട്ട് കിട്ടുന്നു. അവർ 4 പേര് മാത്രമുള്ള ആ പ്രദേശത്തേക്ക് 3 അതിഥികൾ കൂടി കടന്ന് വരുന്നു. പിന്നീട് അവിടെ നടക്കുന്ന സംഭവ വികസങ്ങളാണ് ചിത്രം പറയുന്നത്. ത്രില്ലർ പ്രേമികൾക്ക്‌ ഒരു തവണ കണ്ടു നോക്കാവുന്ന ഒരു ചിത്രം.