No Fathers in Kashmir
നോ ഫാദർസ് ഇൻ കശ്മീർ (2019)

എംസോൺ റിലീസ് – 2385

ഭാഷ: ഇംഗ്ലീഷ് , ഉറുദു
സംവിധാനം: Ashvin Kumar
പരിഭാഷ: അജിത് ടോം
ജോണർ:
Download

1642 Downloads

IMDb

6.6/10

Movie

N/A

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അക്കാലം മുതൽ നിരവധി വിഷയങ്ങളാൽ നീറി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു നാടാണ് കശ്മീർ. സൈന്യത്തിന്റെ ഇടപെടലുകളും തീവ്രവാദികളുടെ പ്രവർത്തനങ്ങളും മൂലം കാശ്മീരിൽ കാണാതാവുന്ന പുരുഷന്മാരുടെ എണ്ണം നിരവധിയാണ്. ഈ വിഷയത്തിനെ കേന്ദ്രബിന്ദുവാക്കി അശ്വിൻ കുമാർ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2019-ൽ റിലീസ് ചെയ്യ്ത ചിത്രമാണ് No Fathers In Kashmir. Censor Board-ന്റെ അനുമതി കിട്ടാൻ വളരെ താമസമെടുത്ത ഒരു ചിത്രമാണ് ഇത്. അനുമതി കിട്ടുന്നതിനായി ചില ഭാഗങ്ങൾ എഡിറ്റ്‌ ചെയ്യ്തു കളയേണ്ടിയും വന്നിട്ടുണ്ട്.
ഇംഗ്ലണ്ടിൽ നിന്ന്, കാശ്മീരിലുള്ള ഒരു കൊച്ചു ഗ്രാമത്തിലേയ്ക്ക് grand parents- നെ കാണാനായി എത്തുന്ന നൂർ എന്ന കൗമാരക്കാരി. അവിടെ വച്ചു പരിചയപ്പെടുന്ന മജീദ് എന്ന കാശ്മീരി പയ്യൻ. രണ്ടു പേരും പിതാക്കന്മാരെ നഷ്ട്ടപെട്ടവരാണ്. പിതാവിന്റെ തിരോധാനത്തേക്കുറിച്ചുള്ള നൂറിന്റെ അന്വേഷണത്തിൽ മജീദും ഒപ്പം കൂടുന്നു. ഈ അന്വേഷണത്തിൽ പുറത്തുവരുന്ന ഒരുപിടി കയ്ക്കുന്ന സത്യങ്ങളിലൂടെ സംവിധായകൻ നമുക്ക് കാട്ടി തരുന്നത് കാശ്മീരിന്റെ മറ്റൊരു മുഖമാണ്.