എം-സോണ്‍ റിലീസ് – 2422
ഭാഷ | റഷ്യൻ |
സംവിധാനം | Karen Shakhnazarov |
പരിഭാഷ | അജിത് ടോം |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി |
Iliya Boyashov-ന്റെ ദ ടാങ്ക്മാൻ എന്ന നോവലിനെ അവലംബിച്ചു 2012-ൽ പുറത്തു വന്ന റഷ്യൻ വാർ മൂവിയാണ് വൈറ്റ് ടൈഗർ.
രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യ കക്ഷികൾക്ക് വളരെ നാശം വരുത്തിയ ഒന്നായിരുന്നു നാസികളുടെ ടൈഗർ ടാങ്കുകൾ. ശക്തിയിലും പ്രവർത്തന മികവിലും അന്ന് ലോകരാജ്യങ്ങളുടെ കൈവശമുണ്ടായിരുന്ന ടാങ്കുകളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു ടൈഗർ. റഷ്യയിലെ യുദ്ധഭൂമിയിൽ ഈ ജർമ്മൻ ടാങ്കിനെ നേരിട്ട റഷ്യൻ സൈനികരുടെ ത്രസിപ്പിക്കുന്ന കഥയാണ് ഒറ്റവാക്കിൽ പറഞ്ഞാൽ വൈറ്റ് ടൈഗർ.
രണ്ടാം ലോകമഹായുദ്ധം എത്രമാത്രം അർത്ഥരഹിതമായിരുന്നു എന്നും ജർമ്മനി യുദ്ധം തുടങ്ങി വയ്ക്കാൻ എന്തായിരുന്നു കാരണമെന്നും ചിത്രം കാണിച്ചു തരുന്നു. ഹിറ്റ്ലർ തന്റെ ചെയ്തികളെ ന്യായീകരിക്കുന്നതും ഈ ദുരന്തങ്ങൾക്കെല്ലാം യൂറോപ്പ് മുഴുവനും കൂടി ഉത്തരവാദിയാകുന്നത് എങ്ങനെയെന്ന് പറയുന്നതും ചിത്രത്തിൽ ശ്രദ്ധേയമാണ്.
എൺപത്തിയഞ്ചാമത് ഓസ്കാർ അവാർഡിനായുള്ള വിദേശ ഭാഷ ചിത്രങ്ങളിൽ റഷ്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു വൈറ്റ് ടൈഗർ.