Cold Prey
കോൾഡ് പ്രേ (2006)

എംസോൺ റിലീസ് – 2423

ഭാഷ: നോർവീജിയൻ
സംവിധാനം: Roar Uthaug
പരിഭാഷ: അനൂപ് അനു
ജോണർ: ഹൊറർ, ത്രില്ലർ
Download

8836 Downloads

IMDb

6.2/10

Movie

N/A

റോർ ഉതോഗിന്റെ സംവിധാനത്തിൽ 2006 ഇൽ പുറത്തിറങ്ങിയ നോർവീജിയൻ ഹൊറർ മൂവിയാണ് “കോൾഡ് പ്രേ.” നോർ‌വേയിലെ ഒരു പർ‌വ്വത പ്രദേശത്ത് കാണാതായ ഒരു കുട്ടിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് സ്നോബോർഡിംഗിനായി എത്തുന്ന അഞ്ച്‌ സുഹൃത്തുക്കളുടെ കഥയിലേക്കാണ് സിനിമ നീങ്ങുന്നത്. സ്കീയിങ് ചെയ്യുന്നതിനിടെ സുഹൃത്തുക്കളിൽ ഒരാൾക്ക് പരിക്ക് പറ്റുകയും, പ്രതികൂല സാഹചര്യം കാരണം അതിനടുത്തുള്ള ഒരാളൊഴിഞ്ഞ ഹോട്ടലിൽ തങ്ങാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. മുപ്പതു വർഷങ്ങൾക്ക് മുമ്പ് കാണാതായ കുട്ടിയുടെ അതേ സ്ഥലത്താണ് തങ്ങൾ എത്തിപ്പെട്ടതെന്നും അവിടെ അവരെ അക്രമിക്കാനായി പിക്കാസുമേന്തി ഒരു മനുഷ്യൻ നിൽപ്പുണ്ടെന്നും അവർ പതിയെ മനസ്സിലാക്കുന്നു. തുടർന്നങ്ങോട്ട് അവർ നേരിടുന്ന പ്രശ്നങ്ങളും അതിനെ അവർ എങ്ങനെ നേരിടുന്നു എന്നുമാണ് ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നത്. ഹൊറർ, ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഒട്ടും നിരാശപ്പെടുത്താത്ത ഒരു നല്ല സിനിമയാണ് “കോൾഡ് പ്രേ.”