എംസോൺ റിലീസ് – 3118 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Morrissey പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, ത്രില്ലർ 5.5/10 മൈക്കൽ മോറിസി രചനയും സംവിധാനവും നിർവ്വഹിച്ച് 2021 ഇൽ പുറത്തിറങ്ങിയ ഒരു സസ്പെൻസ് ത്രില്ലർ മൂവിയാണ് “ദി ഗേൾ ഹു ഗോട്ട് എവേ.” നാല് പെൺകുട്ടികളെ കൊന്ന കുറ്റത്തിന് ജയിലിൽ കഴിയുന്ന ഒരു വനിതാ സീരിയൽ കില്ലറുടേയും അവളിൽ നിന്നും രക്ഷപ്പെട്ട അഞ്ചാമത്തെ പെൺകുട്ടിയുടേയും കഥയാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. ഇരുപത് വർഷത്തിന് ശേഷം […]
The Power / ദി പവർ (2021)
എംസോൺ റിലീസ് – 3041 ഭാഷ ഇംഗ്ലീഷ് സംവിധാനം Corinna Faith പരിഭാഷ അനുപ് അനു ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.5/10 കൊറിന്ന ഫെയ്ത്ത് രചനയും സംവിധാനവും നിർവഹിച്ച് 2021 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഹൊറർ ചിത്രമാണ് “ദി പവർ”. എഴുപതുകളിലെ ലണ്ടനാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തിലെ നായികയായ വലേരിയായി അഭിനയിക്കുന്നത് റോസ് വില്യംസാണ്. വലേരി ഒരു നഴ്‌സാണ്. അവൾ കിഴക്കൻ ലണ്ടൻ റോയൽ ഇൻഫർമറിയിൽ ജോലിക്കെത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഖനിത്തൊഴിലാളികളുടെ പണിമുടക്ക് മൂലം രാജ്യത്ത് […]
Cannibal / കനിബൽ (2013)
എംസോൺ റിലീസ് – 3009 ഭാഷ സ്പാനിഷ് സംവിധാനം Manuel Martín Cuenca പരിഭാഷ അനൂപ് അനു ജോണർ അഡ്വഞ്ചർ, ഡ്രാമ, റൊമാൻസ് 5.8/10 മാനുവൽ മാർട്ടിൻ ക്യൂൻക സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ സ്പാനിഷ് ത്രില്ലർ ചിത്രമാണ് കനിബൽ. ചിത്രത്തിലെ നായകനായ കാർലോസ് ഒരു സീരിയൽ കില്ലറാണ്. എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അയാൾ തികച്ചും മാന്യനും സൽസ്വഭാവിയുമായ ഒരു തയ്യൽക്കാരനാണ്. അയാൾ ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. അയാൾ തന്റെ ഇരയെ ശ്രദ്ധാപൂർവ്വം പിന്തുടരുകയും അവരെ അക്രമിച്ച് […]
No One Gets Out Alive / നോ വൺ ഗെറ്റ്സ് ഔട്ട് അലൈവ് (2021)
എംസോൺ റിലീസ് – 2882 ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം Santiago Menghini പരിഭാഷ അനുപ് അനു ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.3/10 2021′ ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ഹൊറർ, മിസ്റ്ററി, ത്രില്ലർ ചിത്രമാണ് “നോ വൺ ഗെറ്റ്സ് ഔട്ട് അലൈവ്.” നായികയായ അംബർ നിയമവിരുദ്ധമായി അമേരിക്കയിൽ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. താമസിയാതെ തന്നെ അവിടെയുള്ള ഒരു ഫാക്ടറിയിൽ അവൾക്ക് ജോലി ലഭിക്കുന്നു. ഇതിനിടയിൽ താമസിക്കാൻ സുരക്ഷിതമായ ഒരിടം കണ്ടെത്താൻ അവൾ ശ്രമിക്കുന്നുണ്ട്. ഒരു […]
Spirit: The Beginning of Fear / സ്പിരിറ്റ്: ദ ബിഗിനിങ് ഓഫ് ഫിയർ (2020)
എംസോൺ റിലീസ് – 2873 ഭാഷ കൊറിയൻ സംവിധാനം Seong-ho Yoon പരിഭാഷ അനൂപ് അനു ജോണർ ഹൊറർ 4.0/10 2020 ൽ പുറത്തിറങ്ങിയ കൊറിയൻ ഹൊറർ, മിസ്റ്ററി ചിത്രമാണ് “സ്പിരിറ്റ്: ദ ബിഗിനിങ് ഓഫ് ഫിയർ.” ഒരു ആളൊഴിഞ്ഞ വീട്ടിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളും ആത്മാക്കളേയും പതിവായി സ്വപ്നം കാണാറുണ്ട് ചിത്രത്തിലെ നായിക. ആ വീട്ടിൽ ഇതുവരെ ആറ് കൊലപാതകങ്ങൾ നടന്നതായി അവൾ സ്വപ്നം കണ്ടിട്ടുണ്ട്. ഒരു ദിവസം അവളുടെ ഭർത്താവ് അവൾ സ്വപ്നത്തിൽ കണ്ട […]
Meander / മിയാൻഡർ (2020)
എംസോൺ റിലീസ് – 2820 ഭാഷ ഫ്രഞ്ച് & ഇംഗ്ലീഷ് സംവിധാനം Mathieu Turi പരിഭാഷ 01 അനൂപ് അനു പരിഭാഷ 02 ഷാനു നുജുമുദീൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5,7/10 2020 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് മിസ്റ്ററി ഹൊറർ ചിത്രമാണ് “മിയാൻഡർ.” കുഞ്ഞിനെ നഷ്ടപ്പെട്ട ശേഷം തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചലിസ അവിചാരിതമായി ഒരു അജ്ഞാതന്റെ കാറിൽ കയറുവാൻ ഇടയാവുന്നു. ആ യാത്രയിൽ സംഭവിക്കുന്ന എന്തോ ഒരു സംഭവത്തിന് ശേഷം അവൾ ഉണർന്നെഴുന്നേൽക്കുന്നത് ഒരു […]
Midnight / മിഡ്‌നെറ്റ് (2021)
എംസോൺ റിലീസ് – 2783 ഭാഷ കൊറിയൻ സംവിധാനം Oh-Seung Kwon പരിഭാഷ 1 പാർക്ക് ഷിൻ ഹേ പരിഭാഷ 2 അനൂപ് അനു ജോണർ ത്രില്ലർ 6.5/10 ക്വോൻ ഓഹ്-സേങ് എഴുതി സംവിധാനം ചെയ്ത് 2021 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ത്രില്ലർ ചിത്രമാണ് മിഡ്‌നൈറ്റ്. ക്യോങ്ങ് മി ബധിരയും മൂകമായ പെൺകുട്ടിയാണ് അവളുടെ അമ്മയ്ക്കും അതേ അവസ്ഥയാണ്. ഒരു ബ്യൂട്ടി പ്രോഡക്ടസ് ബിസ്സ്നസ്സ് സ്ഥാപനത്തിലെ കസ്റ്റമർ കെയർ സർവ്വീസിലാണ് അവൾ ജോലി ചെയ്യുന്നത്. ജോലി […]
The Eye / ദി ഐ (2008)
എംസോൺ റിലീസ് – 2748 ഭാഷ ഇംഗ്ലീഷ് സംവിധാനം David Moreau & Xavier Palud പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.4/10 2008′ ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹൊറർ, മിസ്റ്ററി ചിത്രമാണ് ‘ദി ഐ.’ വയലിനിസ്റ്റ് ആണ് നായികയായ സിഡ്നി വെൽസ്. ഒരു അപകടത്തെ തുടർന്ന് അഞ്ച് വയസ്സുള്ളപ്പോൾ തന്നെ അവൾക്ക് അവളുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം അവളുടെ കാഴ്ച വീണ്ടെടുക്കാനായി അവൾ കോർണിയ ട്രാൻസ്പ്ലാൻ്റേഷൻ നടത്താൻ […]