Kolaigaran
കൊലൈഗാരൻ (2019)
എംസോൺ റിലീസ് – 1207
ഭാഷ: | തമിഴ് |
സംവിധാനം: | Andrew Louis |
പരിഭാഷ: | മാജിത് നാസർ |
ജോണർ: | ആക്ഷൻ, ക്രൈം, ഡ്രാമ |
ആക്‌ഷൻ, ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്, 2019ൽ പുറത്തിറങ്ങിയ കൊലൈഗാരൻ. ആൻഡ്രു ലൂയിസ് സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ സാർജയും വിജയ് ആന്റണിയുമാണ് നായകന്മാർ. ഒരു പോലീസ് ഓഫിസറും കൊലയാളിയും തമ്മിലുള്ള ഒളിച്ചു കളിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
താൻ ഒരു കൊല ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് സ്റ്റേഷനിൽ കീഴടങ്ങുന്ന പ്രഭാകരനിൽ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. പ്രഭാകരൻ കുറ്റവാളിയാണോ? അല്ലെങ്കിൽ ആരാണ് യഥാർത്ഥത്തിൽ കൊലയാളി?
തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് കൊലൈഗാരൻ.
കൈഗോ ഹിഗാഷിനോയുടെ ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്സ് എന്ന നോവലാണ് ചിത്രത്തിന് പ്രചോദനം. ആദ്യാവസാനം വരെ പ്രേക്ഷകരെ ആകാംക്ഷയോടെ പിടിച്ചിരുത്തുന്ന ചിത്രം ത്രില്ലെർ പ്രേമികളെ തൃപ്തിപെടുത്തുമെന്ന് തീർച്ച!