എം-സോണ്‍ റിലീസ് – 2432
ഭാഷ | കൊറിയന്‍ , ഇംഗ്ലിഷ് |
സംവിധാനം | Lee Isaac Chung |
പരിഭാഷ | കൃഷ്ണപ്രസാദ് പി. ഡി |
ജോണർ | ഡ്രാമ |
ലോസ് എയ്ഞ്ചൽസ് ടൈംസ് ഈ സിനിമയെ പറ്റി എഴുതിയത് “നമുക്കിപ്പോൾ വേണ്ട സിനിമ ഇതാണ്” എന്നാണ്. ഈ വാക്കുകൾ അന്വർഥമാക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1980കളിൽ കാലിഫോർണിയയിൽ നിന്ന്
അമേരിക്കയിലെ അർക്കൻസാസിലേക്ക് താമസം മാറി വരുന്ന ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ് മിനാരി പറയുന്നത്. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കുടുംബം അമേരിക്കയിൽ ജീവിക്കുമ്പോൾ ഉണ്ടാവുന്ന സംഭവവികാസങ്ങൾ കഥയെ മുന്നോട്ട് നയിക്കുന്നു. ‘മിനാരി’ എന്താണെന്ന് ചിത്രം കണ്ടു മനസ്സിലാക്കുക. സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത ചിത്രം അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ കരസ്ഥമാക്കി.
ഈ സിനിമയിലെ ഡേവിഡ് എന്ന കഥാപാത്രം എല്ലാവരുടെയും ഓർമയിൽ നിൽക്കുന്ന ഒന്നാവും എന്നുറപ്പാണ്. TWDയിലെ ഗ്ലെൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്റ്റീവൻ യെൻ ആണ് കേന്ദ്രകഥാപാത്രങ്ങളിൽ ഒരാളായ ജേക്കബിനെ അവതരിപ്പിച്ചിരിക്കുന്നത്.