എം-സോണ്‍ റിലീസ് – 804
ഭാഷ | കൊറിയൻ |
സംവിധാനം | Soon-rye |
പരിഭാഷ | വിഷ്ണു ഷാജി |
ജോണർ | ഡ്രാമ, സ്പോര്‍ട് |
Yim Soon-rye യുടെ സംവിധാനത്തിൽ 2008ൽ പുറത്തിറങ്ങിയ കൊറിയൻ സ്പോർട്സ് മൂവിയാണ് ഫോറെവർ ദി മൊമെന്റ്.
വനിത ഹാന്റ്ബോൾ താരങ്ങളായ ഹാൻ മി-സൂക്, കിം ഹ്യേ-ഗ്യോങ്, കിം ജുങ്-റാൻ, സൂ-ഹീ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. സീനിയർ താരങ്ങളായ ഇവർ വീണ്ടും പുതിയ യുവ താരങ്ങളോടൊപ്പം ദേശീയ ടീമിൽ ഇടം നേടുകയും 2004ലെ ഏതൻസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നതാണ് സിനിമ പറയുന്നത്. ഇതിൽ കിം ഹ്യേ-ഗ്യോങ് ടീമിന്റെ താത്കാലിക പരിശീലകയായി മാനേജ്മെന്റ് നിയമിച്ചെങ്കിലും ടീമിന്റെ മോശം പ്രകടനം കാരണം അവളുടെ മുൻ കാമുകനായ സ്യുങ്-പിൽ ആനെ പ്രധാന പരിശീലകാനായി നിയമിക്കുന്നു. തുടർന്ന് അവൾ ടീമിൽ ഒരു കളിക്കാരിയായി സ്വയം മാറുന്നു. സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും, ഗ്രൂപ്പ്-എഫർട്ടിന്റെയും അങ്ങേയറ്റമാണ് ഫോറെവർ ദി മൊമെന്റ്. കണ്ണു നനയിപ്പിക്കുന്ന ഇമോഷണൽ സീനുകൾ ഈ സ്പോർട്സ് മൂവിയിലും സമ്പന്നമാണ്. ഏതൊരു സ്പോർട്സ് പ്രേമിയും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ഫോറെവർ ദി മൊമെന്റ്.