Gullak Season 1
ഗുല്ലക് സീസൺ 1 (2019)

എംസോൺ റിലീസ് – 2501

ഭാഷ: ഹിന്ദി
സംവിധാനം: Amrit Raj Gupta
പരിഭാഷ: സജിൻ.എം.എസ്
ജോണർ: കോമഡി, ഡ്രാമ, ഫാമിലി
Download

8844 Downloads

IMDb

9.1/10

Series

N/A

 ഉത്തരേന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്ന, 2019 ൽ സോണി ലിവിലൂടെ പുറത്തിറങ്ങിയ 5 എപ്പിസോഡുകളുള്ള മിനി സീരീസാണ് ‘ഗുല്ലക്’.

വൈദ്യുതി വിഭാഗത്തിൽ ക്ലർക്കായ സന്തോഷ് മിശ്രയും ഭാര്യയും രണ്ടു ആൺമക്കളുമടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, അവരും അയൽക്കാരും തമ്മിലുള്ള അസൂയകൊണ്ടുള്ള നിർദ്ദോഷമായ മത്സരങ്ങളും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു.

ഉത്തരേന്ത്യയിലെ പ്രസിദ്ധമായ കിസ്സകളിലൂടെ (വാമൊഴിയായി പറയുന്ന കഥകൾ) വികസിക്കുന്ന ഈ സീരീസ് നർമ്മം നിറച്ച ഒരു കുടുക്ക(ഗുല്ലക്) പോലെ ആസ്വാദ്യകരമായിരിക്കും.
(കടപ്പാട് : ഹരിദാസ് രാമകൃഷ്ണൻ)