എം-സോണ്‍ റിലീസ് – 2508
ഭാഷ | ഹിന്ദി |
സംവിധാനം | J.P. Dutta |
പരിഭാഷ | സുദേവ് പുത്തൻചിറ |
ജോണർ | ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി |
ഒരു പക്ഷേ, ഇന്ത്യൻ സിനിമ കണ്ടതിൽ വച്ചേറ്റവും മികച്ച മിലിട്ടറി സിനിമ. 1971 ൽ ലോംഗേവാലയിൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ 1997 ൽ ഇന്ത്യയിൽ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രമായി. എണ്ണത്തിൽ തുച്ഛമായ ഇന്ത്യൻ സൈന്യം ഒരു വലിയ ടാങ്ക് റജിമെന്റുമായി വന്ന പാക്കിസ്ഥാൻ സൈന്യത്തെ ലോംഗേവാലയിൽ നിന്നും തുരത്തി ഓടിക്കുന്നതാണ് കഥാ പ്രമേയം. ഗാനങ്ങൾ കൊണ്ടും ശ്രദ്ധേയമായ ഈ ചിത്രം ഒരു പാട് അവാർഡുകൾ വാരിക്കൂട്ടി. ഈ ചിത്രത്തിലെ പല രംഗങ്ങളും ഇന്നും രോമാഞ്ചത്തോടെയല്ലാതെ ഒരു ഇന്ത്യക്കാരന് കണ്ടുപൂർത്തിയാക്കാൻ കഴിയില്ല.