What's Eating Gilbert Grape
വാട്ട് ഈസ് ഈറ്റിംഗ് ഗിൽബർട്ട് ഗ്രേപ്പ് (1993)

എംസോൺ റിലീസ് – 1203

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Lasse Hallström
പരിഭാഷ: ഷിഹാബ് എ. ഹസ്സൻ
ജോണർ: ഡ്രാമ
Download

4019 Downloads

IMDb

7.7/10

ലാസ് ഹാൾസ്ട്രോം സംവിധാനം ചെയ്ത് ജോണി ഡെപ്പ്, ജൂലിയറ്റ് ലൂയിസ്, ലിയോനാർഡോ ഡികാപ്രിയോ, ഡാർലിൻ കേറ്റ്സ് എന്നിവർ അഭിനയിച്ച 1993 ല്‍ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമാണ് “വാട്ട് ഈസ് ഈറ്റിംഗ് ഗിൽബർട്ട് ഗ്രേപ്പ്”.

24 വയസുള്ള ഗിൽബെർട്ട് (ജോണി ഡെപ്പ്), പലചരക്ക് കടയിലെ ജോലിക്കാരനാണ്. അമിതവണ്ണമുള്ള അമ്മയെയും (ഡാർലിൻ കേറ്റ്സ്) മാനസിക വൈകല്യമുള്ള ഇളയ സഹോദരനെയും (ഡികാപ്രിയോ) പരിചരിക്കേണ്ട ചുമതലയുള്ള ഗില്‍ബെര്‍ട്ട് കുടുംബസമേതം അമേരിക്കയിലെ അധികമൊന്നും വികസനം എത്തിയിട്ടില്ലാത്ത എന്‍ഡോറ എന്ന ചെറുപട്ടണത്തിലാണ് താമസിക്കുന്നത്. എയ്മി, എല്ലെന്‍ എന്നീ സഹോദരിമാരും കൂടെയുണ്ട്.

പീറ്റർ ഹെഡ്ജസ് ഇതേ പേരിൽ എഴുതിയ നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന് ബോക്സോഫീസില്‍ നല്ല സ്വീകാര്യത ലഭിച്ചു. മികച്ച പ്രകടനത്തിലൂടെ 19 കാരനായ ലിയോനാർഡോ ഡികാപ്രിയോ തന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് അവാർഡും മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് നോമിനേഷനും നേടിയിരുന്നു.

അഭിനേതാക്കളുടെ മികച്ച പ്രകടനം, പശ്ചാത്തല സംഗീതം, ചടുലമായ എഡിറ്റിംഗ്, എന്‍ഡോറയിലെ മനോഹരമായ പ്രകൃതി ഭംഗി, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ ചിത്രത്തെ എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമാക്കുന്നു.