എം-സോണ് റിലീസ് – 2535
ഭാഷ | ഇംഗ്ലീഷ് | |
സംവിധാനം | Benedek Fliegauf | |
പരിഭാഷ | ഗോകുൽ എസ് എൻ ചെറുവല്ലൂർ | |
ജോണർ | ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ |
ഇവാ ഗ്രീനിനെയും മാറ്റ് സ്മിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകനായ ബെനെഡിക് ഫ്ലൈഗോഫിന്റെ സംവിധാനത്തിലൊരുങ്ങി 2010 ൽ പുറത്തിറങ്ങിയ scifi, ഡ്രാമ ചിത്രമാണ് ‘ക്ലോൺ Aka വൂമ്ബ്’
അവധിക്കാലം ചിലവഴിക്കാനായി കുറച്ചു ദിവസം മുത്തച്ഛന്റെ കൂടെ നിൽക്കാനായി എത്തുന്ന കുഞ്ഞു റെബേക്ക, ടോമി എന്ന കുട്ടിയെ പരിചയപ്പെടുകയും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവർ തമ്മിലൊരു മാനസിക ഇഴയടുപ്പം രൂപപ്പെടുകയും ചെയ്യുന്നു. അമ്മയുടെ ജോലി കാരണം മനസ്സില്ലാമനസ്സോടെ ജപ്പാനിലേക്ക് താമസം മാറേണ്ടി വരുന്ന റെബേക്ക, 12 വർഷങ്ങൾക്ക് ശേഷം ടോമിയെ തേടിയെത്തുകയും അവർ തമ്മിലുള്ള സ്നേഹബന്ധം പുനസ്ഥാപിക്കുകയും ചെയ്യുന്നു. അങ്ങനെ സന്തോഷകരമായി കഴിയുന്ന അവരുടെ ഇടയിലേക്ക് കാറപകടത്തിന്റെ രൂപത്തിൽ വിധി വില്ലനായെത്തുന്നു. അപകടത്തിൽ തന്റെ പ്രിയതമനെ നഷ്ടമായ റെബേക്ക, അവന്റെ വീട്ടുകാരുടെ സമ്മതത്തോടെ ക്ലോണിങ് വഴി ഗർഭം ധരിച്ച് ഒരിക്കൽ കൂടി അവനെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. തുടർന്നുള്ള വികാരനിർഭരമായ നിമിഷങ്ങളാണ് ഈ ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നത്.
റെബേക്കയായി എത്തിയ ഇവാ ഗ്രീനിന്റെ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. സന്തോഷവും സങ്കടവും ഇഴചേർന്ന ഭാവത്തോടെയുള്ള കഥാപാത്രമായി ഇവാ ശരിക്കും ജീവിക്കുകയായിരുന്നു.
വളരെ പതിഞ്ഞ താളത്തിലാണ് കഥയുടെ പോക്കെങ്കിലും കാണുന്നവർക്ക് ഒട്ടും തന്നെ മടുപ്പ് തോന്നില്ല എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. കാഴ്ചക്കാരെ പിടിച്ചിരുത്തുന്നതിൽ ഇമോഷണൽ രംഗങ്ങൾക്കൊപ്പം തന്നെ മേക്കിങ്ങും ലൊക്കേഷൻ സൗന്ദര്യവും വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അത്ര മനോഹരമാണ് ഓരോ ഫ്രെയിമുകളും.