Bulbul Can Sing
ബുൾബുൾ കാൻ സിങ് (2018)

എംസോൺ റിലീസ് – 2547

ഭാഷ: ആസാമീസ്
സംവിധാനം: Rima Das
പരിഭാഷ: ഹരിദാസ്‌ രാമകൃഷ്ണൻ
ജോണർ: ഡ്രാമ
Download

1937 Downloads

IMDb

6.9/10

Movie

N/A

റീമ ദാസിന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ആസ്സാമീസ് സിനിമയാണ് ‘ബുൾബുൾ കാൻ സിങ്’.

ആസ്സാമിലെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ ചിത്രം. കൗമാരപ്രായക്കാരായ ബുൾബുളും ബോണിയും പിന്നെ സുമൻ എന്ന ആൺകുട്ടിയും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിന്റെ കഥയാണിത്. ജൻമനായുള്ള സ്ത്രൈണ സ്വഭാവം മൂലം പെൺകുട്ടികളുടെ കൂടെ നടക്കുന്ന സുമനെ മറ്റു കുട്ടികൾ ‘പെണ്ണേ’ എന്ന് വിളിച്ച് അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ബുൾബുളും ബോണിയും ഓരോ പ്രണയത്തിൽ അകപ്പെടുന്നു. കുട്ടികളുടെ പക്വതയില്ലായ്മയുടേയും അതിന്റെ പേരിൽ കപടസദാചാര വാദികളുടെ ഇടപെടലിന്റെയും പശ്ചാത്തലത്തിൽ, സമൂഹം കല്പിക്കുന്ന പ്രേമവും സ്നേഹവും തമ്മിലുള്ള അന്തരം എത്രയാണെന്ന ശക്തമായ പ്രമേയം ഈ സിനിമ നമുക്ക് മുന്നിൽ തുറന്ന് കാണിക്കുന്നു.

66-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ മികച്ച ആസ്സാമീസ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് കൂടാതെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.