എം-സോണ്‍ റിലീസ് – 2555
ഭാഷ | ഹിന്ദി |
സംവിധാനം | Siddharth Anand |
പരിഭാഷ | അജിത് വേലായുധൻ |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
എന്തുകൊണ്ടാണ് പെൺകുട്ടികൾ എപ്പോഴും തെറ്റായ ആളെ കണ്ടെത്തുന്നത്? അവൻ ശരിയല്ലെന്ന് അമ്മമാർ പലതവണ സൂചന കൊടുക്കാറുമുണ്ട്. കൂട്ടുകാരും ഇതുതന്നെ ആവർത്തിക്കാറുമുണ്ട്.
അവരുടെ മനസ് ഇത് ശരിയല്ലെന്നും വിട്ടുപോകണമെന്ന് പറയുമെങ്കിലും ഹൃദയം മറ്റൊരു വഴിയിലായിരിക്കും. അവരുടെ പിന്തിരിപ്പ് എല്ലാം ഇല്ലാതാക്കാൻ അവന്റെ പേര് കേൾക്കുന്നത് തന്നെ ധാരാളമാണ്. ഇവിടെ രാജ് (രണ്ബീർ കപൂർ) ആണ് ആ പയ്യൻ. പ്രണയം പലതവണ അവനെ തേടി വന്നിരിക്കുന്നു. ആശ കൊടുത്ത് വേണ്ടെന്ന് വെച്ച് പോകുന്നത് അവന്റെ കുഴപ്പമല്ല, അതവന്റെ DNA യിൽ തന്നെ ഉള്ളതാ. വരൂ നമുക്ക് കാണാം രാജിന്റെ മൂന്ന് പ്രണയ കഥകൾ. രാജും മാഹിയും (മിനിഷ ലമ്പാ) രാജും രാധികയും (ബിപാഷ ബസു) രാജും ഗായത്രിയും (ദീപിക പാദുകോൺ) ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ വരുന്ന പ്രണയങ്ങൾ. ഓരോ തവണയും അവർ അവനെ പ്രണയവും ജീവിതവഴികളും അവരുടെതായ രീതികളിൽ പഠിപ്പിക്കുന്നു. വരൂ നമുക്കൊന്ന് പ്രണയിച്ചിട്ട് വരാം!!