എം-സോണ്‍ റിലീസ് – 2567
ഭാഷ | ഹിന്ദി |
സംവിധാനം | Amrit Sagar |
പരിഭാഷ | സുദേവ് പുത്തൻചിറ |
ജോണർ | ആക്ഷൻ, ഡ്രാമ, വാർ |
യുദ്ധ സിനിമയാണോ എന്ന് ചോദിച്ചാൽ യുദ്ധ സിനിമയല്ല, എന്നാൽ സംഭവ കഥയാണോ എന്ന് ചോദിച്ചാൽ അതെ എന്നുത്തരം പറയേണ്ടി വരും.1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാന്റെ തടവിലാക്കപ്പെട്ട ഇന്ത്യൻ സൈനികരെ കുറിച്ചാണ് സിനിമയിൽ പറയുന്നത്.
ഇരു സർക്കാരുകൾക്കും, റെഡ് ക്രോസ്സ് സൊസൈറ്റിക്കു വരെ ഇതിനെ കുറിച്ചറിയാമായിരുന്നെങ്കിലും ഔദ്യോഗികമായി അങ്ങനെ യുദ്ധതടവുകാർ ആരും തന്നെ റെക്കോർഡുകളിൽ ഉണ്ടായിരുന്നില്ല. ആ യുദ്ധത്തടവുകാരിൽ നിന്നും ഏതാനും പേർ പാക്കിസ്ഥാൻ ക്യാമ്പിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതാണ് കഥ. മികച്ച ഇന്ത്യൻ ആർമി സിനിമകൾ എടുത്തു നോക്കിയാൽ മുൻ നിരയിൽ തന്നെ ഈ സിനിമയും ഇടം പിടിക്കും.ക്ളൈമാക്സ് ഏതൊരു ഇന്ത്യക്കാരനും അങ്ങേയറ്റം വേദനയോടെയല്ലാതെ കാണാനാവില്ല. ഇന്ത്യൻ ആർമിയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഒഴിവാക്കാനാവാത്ത സിനിമ.