Unforgiven
അൺഫൊർഗിവൺ (1992)

എംസോൺ റിലീസ് – 2580

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Clint Eastwood
പരിഭാഷ: അജിത് രാജ്
ജോണർ: ഡ്രാമ, വെസ്റ്റേൺ
Subtitle

12264 Downloads

IMDb

8.2/10

പ്രശസ്ത നടനും സംവിധായകനുമായ ക്ലിന്റൺ ഈസ്റ്റ്വുഡ് സംവിധാനവും അഭിനയവും നിർവ്വഹിച്ച ചിത്രമാണ്, അൺഫൊർഗിവൺ.

ഭൂതകാലത്ത് ചെയ്ത പാപങ്ങൾ മറക്കാൻ ശ്രമിച്ചുകൊണ്ട് തന്റെ മക്കൾക്കൊപ്പം ജീവിക്കുകയാണ്, ഒരു കാലത്ത് കുപ്രസിദ്ധ കൊലയാളിയായിരുന്ന നായകൻ. അങ്ങനെയിരിക്കെ ഒരു പയ്യൻ ചിലരെ കൊല്ലാനായി സഹായം ചോദിച്ച് അയാളെ തേടിയെത്തുന്നു. പണത്തിന് അത്യാവശ്യമുണ്ടായിരുന്ന അയാൾ അവസാനമായി ഒരിക്കൽ കൂടി അതിന് തയ്യാറാവുകയാണ്. കൂടെ തന്റെ സുഹൃത്തിനേയും ചേർത്ത് അവർ യാത്ര തിരിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
1992ൽ ഇറങ്ങിയ ഈ ചിത്രം അക്കൊല്ലത്തെ മികച്ച ചിത്രത്തിനും മികച്ച സംവിധായകനമുള്ള ഓസ്കർ അടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടി.