Dede
ഡെഡെ (2017)

എംസോൺ റിലീസ് – 2582

Download

1067 Downloads

IMDb

6.9/10

Movie

N/A

യുവ ജോർജിയൻ സംവിധായക മറിയം ഖച്വാനി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഡെഡെ (അമ്മ).
ജോർജിയയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട സ്വനെറ്റി പ്രവിശ്യയിൽ സ്വാതന്ത്രമായി തീരുമാനങ്ങൾ എടുക്കാനായി സ്വനെറ്റിയുടെ തനതായ ആചാരങ്ങളോട് മല്ലിടേണ്ടി വരുന്ന ദിന എന്ന പെൺകുട്ടിയുടെ കഥയാണിത്. സ്വൻ അഥവാ സ്വനെഷ് ഭാഷയിൽ ഒരുക്കിയിട്ടുള്ള അപൂർവ്വം സിനിമകളിൽ ഒന്നായ ഡെഡെ കാർലോവി വേരി അന്താരാഷ്ട്രചലച്ചിത്ര മേളയിൽ പ്രേത്യേക പരാമർശം നേടുന്നതിലൂടെയാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ഏകദേശം പൂർണമായും പുതുമുഖങ്ങളെ വെച്ച് എടുത്ത ചിത്രം കൊക്കോസസ് മലനിരകളുടെ ദൃശ്യഭംഗി എടുത്തുകാണിക്കുന്നതാണ്. On-screen violence ഇല്ലാതെ പുരുഷന്മാർ തമ്മിലുള്ള അക്രമത്തിന്റെ പേരിൽ പലപ്പോഴും സ്ത്രീകൾ നിസ്സഹായരായ കാഴ്ചക്കരായി മാറുന്നത് തീവ്രത ചോരാതെ കാണിക്കുന്നതിൽ ഇതിന്റെ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്.