എം-സോണ്‍ റിലീസ് – 1128
ക്ലാസ്സിക് ജൂൺ 2019 – 08
ഭാഷ | സെർബോ-ക്രൊയേഷ്യൻ |
സംവിധാനം | Slobodan Sijan |
പരിഭാഷ | ശ്രീധർ |
ജോണർ | അഡ്വെഞ്ചർ, കോമഡി, ഡ്രാമ |
Info | ECE2FA3CD5EC0278139E70DD7FFD19C67C82937F |
1980ൽ പഴയ യുഗോസ്ലാവിയയിൽ സെർബിയൻ ഭാഷയിൽ എടുത്ത ഡാർക്ക് കോമഡി ചിത്രമാണ് കോ തോ തമോ പേവ? (ആരാണവിടെ പാടുന്നത്?).
1941 ഏപ്രിൽ 5ന്, അതായത് ജർമനി അടങ്ങുന്ന ആക്സിസ് സേന യുഗോസ്ലാവിയ പിടിച്ചെടുക്കുന്നതിന് തലേദിവസം ഒരു കൂട്ടം ആളുകൾ തലസ്ഥാനമായ ബെയോഗ്രാഡിലേക്ക് (ഇപ്പോഴത്തെ ബെൽഗ്രാഡ്) ഒരു പൊട്ടിപൊളിഞ്ഞ ബസിൽ യാത്ര ചെയ്യുകയാണ്. അവിടെ സമൂഹത്തിന്റെ പല നിലയിലുള്ള ആളുകളുണ്ട്. അവരുടെ യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.
ഒരു സോഷ്യൽ സറ്റയർ ആയി കാണാവുന്ന ചിത്രം അന്നത്തെ സെർബിയൻ സമൂഹ വ്യവസ്ഥിതിയെയും ജീവിതത്തെയും നർമത്തിൽ ചാലിച്ച് കാണിച്ചിട്ടുണ്ട്. പല സന്ദർഭങ്ങളും നമുക്ക് ചുറ്റും കണ്ടിട്ടുള്ളതും കാണാൻ സാധ്യതയുള്ളതും ആണെന്നത് ഈ സിനിമ ഇന്നും relevant ആണെന്നത് ഊന്നിക്കാണിക്കുന്നു. കഥപറയുന്ന രീതിയും കഥാപാത്രങ്ങളുടെ സ്വഭാവങ്ങളുമെല്ലാം ഒരുപക്ഷേ മലയാളി പ്രേക്ഷകന് പഞ്ചവടിപ്പാലം എന്ന മലയാള ചലച്ചിത്രത്തെ ഓർമ്മിപ്പിച്ചേക്കാം.