എം-സോണ് റിലീസ് – 2615
ഭാഷ | കൊറിയൻ |
സംവിധാനം | Joon-Hwan Jang |
പരിഭാഷ | തൗഫീക്ക് എ, ജീ ചാങ് വൂക്ക് |
ജോണർ | ഡ്രാമ |
കൊറിയയുടെ രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച ചില യഥാർത്ഥ സംഭവങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് 2017 ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ “1987: വെൻ ദി ഡേയ് കംസ്”. ഹാ ജുങ് വൂ, കിം തേ രി, കിം യൂൻ സോക്, യൂ ഹൈ ജിൻ തുടങ്ങി വൻ താരനിര അണി നിരന്ന ചിത്രം എക്കാലത്തെയും മികച്ച കൊറിയൻ സിനിമകളിൽ ഒന്നാണ്.
1987 ൽ കൊറിയയിൽ ജനാധിപത്യവാദികളെയും കമ്മ്യൂണിസ്റ്റ് അനുഭാവികളെയും ഇല്ലാതാക്കാൻ വേണ്ടി മാത്രം നിയോഗിച്ച രഹസ്യാന്വേഷണ ഏജൻസി സംശയം തോന്നി കസ്റ്റഡിയിൽ എടുത്ത ഒരു കോളജ് വിദ്യാർത്ഥി,
ചോദ്യം ചെയ്യലിനിടയിലെ കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെടുന്നു. അത് ഹാർട്ട് അറ്റാക്കാണ് എന്ന് വരുത്തി കൊലപാതകം മൂടി വെക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നിന്നും ശ്രമിക്കുന്നു. എന്നാൽ പിന്നീട് ഒരു പ്രോസിക്യൂട്ടറുടെ ഇടപെടൽ മൂലം വാർത്ത പുറത്താവുകയും തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രം പ്രതിപാദിക്കുന്നത്.
കൊറിയൻ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വഴിത്തിരിവായ രാഷ്ട്രീയ കലാപത്തിന് വഴിവെച്ച സംഭവങ്ങൾ ആണ് ചിത്രത്തിലുള്ളത്. മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അവസാനിക്കാത്ത യുദ്ധത്തിൽ ഒരു ചെറിയ കനൽ എങ്ങനെ ഒരു വലിയ വിപ്ലവമായി കത്തിജ്വലിച്ചു എന്നത് നമുക്കീ ചിത്രത്തിൽ കാണാം.പൊളിറ്റിക്കൽ മൂവി ആയിട്ട് കൂടി, വളരെ ത്രില്ലിംഗും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതുമായ തിരക്കഥയാണ് ചിത്രത്തിന്റേത്. ചടുലമായ സംഭാഷണങ്ങളും മികച്ച അഭിനയവും വളരെ ആവേശകരമായ ഒരു ക്ലൈമാക്സും സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. പുറത്തിറങ്ങിയ വർഷം ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടിയ ചിത്രം നിരവധി അവാർഡുകൾ കരസ്ഥമാക്കി.