Lillian
                       
 ലിലിയൻ (2019)
                    
                    എംസോൺ റിലീസ് – 2636
| ഭാഷ: | ഇംഗ്ലീഷ് | 
| സംവിധാനം: | Andreas Horvath | 
| പരിഭാഷ: | പ്രശോഭ് പി.സി | 
| ജോണർ: | അഡ്വെഞ്ചർ, ഡ്രാമ | 
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച ഒരു ഓസ്ട്രിയൻ റോഡ് മൂവിയാണ് ലിലിയൻ. ഒരു യുവതി നടത്തുന്ന യാത്രയാണ് സിനിമയുടെ പശ്ചാത്തലം. അത് വെറുമൊരു യാത്രയായിരുന്നില്ല. അങ്ങേയറ്റം സാഹസം നിറഞ്ഞതും, ഏറെക്കുറെ അസംഭാവ്യവുമായ യാത്ര.
ലിലിയൻ എന്ന റഷ്യക്കാരി അമേരിക്കയിൽ ഒരു ജീവിതോപാധി കണ്ടെത്താനുള്ള ശ്രമത്തിലാണ്. നീലച്ചിത്രത്തിൽ അഭിനയിക്കാൻ വരെ തയ്യാറായെങ്കിലും അതിനും തന്നെ എടുക്കില്ലെന്നു കണ്ട ലിലിയൻ ഒറ്റയ്ക്ക് ഒരു യാത്ര പുറപ്പെടാൻ തീരുമാനിക്കുന്നു.
ലിലിയൻ കഴിഞ്ഞാൽ ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം അമേരിക്കൻ കാലാവസ്ഥയാണ്. അമേരിക്കയുടെ പ്രകൃതി ഭംഗി മുഴുവൻ രണ്ടു മണിക്കൂറിനുള്ളിൽ ഈ സിനിമയിലൂടെ കണ്ടു തീർക്കാം.
