എം-സോണ് റിലീസ് – 2657
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ben Stiller |
പരിഭാഷ | മുബാറക്ക് റ്റി എൻ |
ജോണർ | അഡ്വഞ്ചർ, കോമഡി, ഡ്രാമ |
“യാത്രകൾ പോകേണ്ടത് വ്യത്യസ്തമായ കാഴ്ചകൾ കാണുവാനല്ല. മറിച്ച്, ഓരോ കാഴ്ചയേയും വ്യത്യസ്തമായി കാണുവാനാണ്”
ലൈഫ് മാഗസിനിലെ നെഗറ്റീവ് അസറ്റ് മാനേജറാണ് വാൾട്ടർ മിറ്റി. ഓരോ ചിത്രവും സൂക്ഷ്മമായി പരിശോധിച്ച്, അവയിൽ ഏറ്റവും മികച്ചതിനെ പ്രസിദ്ധീകരിക്കേണ്ട ജോലിയാണ് അയാളുടേത്. ശാരീരികമായും മാനസികമായും ഏറെ ക്ഷീണിതനായ, സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത, സഹപ്രവർത്തകരിൽ നിന്നും കളിയാക്കലുകൾ നേരിടുന്ന, കൂടെ ജോലി ചെയ്യുന്ന യുവതിയോട് തന്റെ സ്നേഹം പറയാൻ മടിക്കുന്ന, കുടുംബ ഭാരം ചുമലിലേറ്റി സ്വന്തം സ്വപ്നങ്ങളെ മാറ്റിവയ്ക്കുന്ന, ഇങ്ങനെയൊക്കെ ആണെങ്കിലും ജോലിയിൽ നൂറ് ശതമാനം അധ്വാനിക്കുന്ന അയാൾ തന്റെ സമയം കൂടുതൽ ചിലവിടുന്നത് ദിവാസ്വപ്നങ്ങൾ കാണുവാനാണ്. അങ്ങനെയിരിക്കെ, മാഗസിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ മാനേജ്മെമെന്റ് തീരുമാനിക്കുന്നു. അവസാന കവർ ചിത്രം എന്ന നിലയിൽ, ഷോൺ ഓ കോണൽ എന്ന വിഖ്യാത ഫോട്ടോഗ്രാഫറുടെ ഏറ്റവും മികച്ച ചിത്രമാണ് പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുക്കുന്നത്. നിർഭാഗ്യവശാൽ ആ ചിത്രം വാൾട്ടറിന്റെ കയ്യിൽ നിന്നും കാണാതാകുന്നു. തുടർന്ന്, ഫോട്ടോ കണ്ടെത്താൻ ‘അജ്ഞാതനായ’ ഷോൺ ഓ കോണലിനെ തേടി വാൾട്ടർ നടത്തുന്ന സാഹസിക യാത്രകളാണ് ചിത്രത്തിൻ്റെ പ്രമേയം.
James Thurber എന്ന അമേരിക്കൻ എഴുത്തുകാരന്റെ ചെറു കഥയെ അടിസ്ഥാനമാക്കി
ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ്, വണ്ടർ എന്നീ ഫീൽ ഗുഡ് ചിത്രങ്ങളുടെ രചയിതാവായ Steven Conrad ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. Cinematography, Music എന്നീ മേഖലകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്, വാൾട്ടർ മിറ്റിയായി അഭിനയിച്ച Ben Stiller തന്നെയാണ്.