എംസോൺ റിലീസ് – 3099 ഭാഷ കൊറിയൻ സംവിധാനം Hirokazu Koreeda പരിഭാഷ ജീ ചാങ് വൂക്ക്, മുബാറക് ടി എൻ, സജിൻ എം എസ് ജോണർ ഡ്രാമ 7.0/10 ഷോപ്പ്ലിഫ്റ്റേഴ്‌സ് (2018), അവർ ലിറ്റിൽ സിസ്റ്റർ (2015) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജാപ്പനീസ് സംവിധായകൻ Hirokazu Koreeda സംവിധാനം ചെയ്ത കൊറിയൻ ചിത്രമാണ് 2022 ൽ പുറത്തിറങ്ങിയ ബ്രോക്കർ. വളർത്താൻ താൽപ്പര്യമില്ലാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെടുന്ന Baby Box എന്ന സംവിധാനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. […]
Chhello Show / ഛെല്ലോ ഷോ (2022)
എംസോൺ റിലീസ് – 3091 ഭാഷ ഗുജറാത്തി സംവിധാനം Pan Nalin പരിഭാഷ മുബാറക് റ്റി എൻ ജോണർ ഡ്രാമ 7.2/10 ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള, ചലാല എന്ന ചെറു ഗ്രാമത്തിൽ ജീവിക്കുന്ന ഒൻപത് വയസ്സുള്ള ബാലനാണ് സമയ്. ചായക്കട നടത്തുന്ന അച്ഛനെ സഹായിച്ചും, കൂട്ടുകാരുടെ കൂടെ കളിച്ചും നടക്കുന്ന അവനെ, ഒരു നാൾ അച്ഛൻ സിനിമ കാണിക്കാനായി കൊണ്ടു പോകുന്നു. തീയേറ്ററിലെ ഇരുട്ടും, തിരശ്ശീലയിലെ ചലിക്കുന്ന രൂപങ്ങളും അവനെ അത്ഭുതപ്പെടുത്തുന്നു. സിനിമയോടുള്ള അവൻ്റെ പ്രണയം, അന്നു മുതൽ […]
Prehistoric Planet Season 01 / പ്രീഹിസ്റ്റോറിക് പ്ലാനെറ്റ് സീസൺ 01 (2022)
എംസോൺ റിലീസ് – 3074 Episode 01 Coasts / എപ്പിസോഡ് 1 കോസ്‌റ്റ്സ് ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew R. Jones & Adam Valdez പരിഭാഷ പ്രശോഭ് പി. സി. ജോണർ ആനിമേഷന്‍, ഡോക്യുമെന്ററി, ഹിസ്റ്ററി 8.5/10 ആറര കോടി വർഷങ്ങൾ മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഡൈനോസറുകൾ അടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് – അമേരിക്കൻ ഡോക്യുമെൻ്ററിയാണ് പ്രീഹിസ്റ്റോറിക് പ്ലാനെറ്റ്. അഞ്ച് എപ്പിസോഡുകളിലായി 2022 മേയ് മുതൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി […]
The Color of Pomegranates / ദ കളർ ഓഫ് പോമഗ്രനേറ്റ്സ് (1969)
എംസോൺ റിലീസ് – 3032 ക്ലാസിക് ജൂൺ 2022 – 10 ഭാഷ അർമീനിയൻ സംവിധാനം Sergei Parajanov പരിഭാഷ മുബാറക് റ്റി എൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.6/10 അർമീനിയൻ കവിയായ Sayat Nova യുടെ ജീവിതത്തെ ആസ്പദമാക്കി, വിഖ്യാത സോവിയറ്റ് ചലച്ചിത്രകാരനായ സെർഹി പാരാജനോവ് സംവിധാനം ചെയ്ത ചിത്രമാണ് 1969 ൽ പുറത്തിറങ്ങിയ ദ കളർ ഓഫ് പോമഗ്രനേറ്റ്സ്. കവിയുടെ ബാല്യം, യൗവ്വനം, വാർദ്ധക്യം, മരണം എന്നിങ്ങനെ വിവിധ അധ്യായങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ചിത്രം, […]
8½ (1963)
എംസോൺ റിലീസ് – 3023 ക്ലാസിക് ജൂൺ 2022 – 01 ഭാഷ ഇറ്റാലിയൻ, ഫ്രഞ്ച് സംവിധാനം Federico Fellini പരിഭാഷ മുബാറക് റ്റി എൻ ജോണർ ഡ്രാമ 8.0/10 ഇറ്റാലിയൻ സിനിമയിലെ പ്രസിദ്ധ സംവിധായകനാണ് ഗൈഡോ അൻസെൽമി. യാതൊരു കാപട്യങ്ങളുമില്ലാത്ത, ഏവർക്കും ഉപകാരപ്പെടുന്ന പുതിയൊരു സയൻസ് ഫിക്ഷൻ ചിത്രം നിർമ്മിക്കുന്നതിനിടെ ഉണ്ടാകുന്ന Director’s Block ൽ നിന്നും അയാൾ രക്ഷ നേടാൻ ശ്രമിക്കുന്നതും, തന്റെ സ്വപ്ന സിനിമയെ പൂർത്തീകരിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ്, വിഖ്യാത ഇറ്റാലിയൻ […]
Everything Everywhere All at Once / എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് (2022)
എംസോൺ റിലീസ് – 3012 ഭാഷ ഇംഗ്ലീഷ് & മാൻഡറിൻ സംവിധാനം Dan Kwan & Daniel Scheinert പരിഭാഷ മുബാറക്ക് ടി. എൻ & അരുൺ ബി. എസ്, കൊല്ലം. ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 8.5/10 മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ട്, അമേരിക്കയിലേക്ക് കുടിയേറിയ ചൈനീസ് ദമ്പതികളാണ് വെയ്മണ്ടും, എവ്‌ലിനും. ഉപജീവനത്തിനായി ഒരു laundromat നടത്തി ജീവിക്കുന്ന അവർക്ക്, ടാക്സ് സംബന്ധമായ അനേകം പ്രശ്നങ്ങളുമുണ്ട്. ചൈനീസ് വംശജരോട് വെറുപ്പുള്ള ടാക്സ് ഉദ്യോഗസ്ഥയുടെ നടപടികൾ അവരെ […]
Samsara / സംസാര (2011)
എംസോൺ റിലീസ് – 2997 ഭാഷ നിശബ്ദ ചിത്രം സംവിധാനം Ron Fricke പരിഭാഷ മുബാറക് ടി എൻ ജോണർ ഡോക്യുമെന്ററി, മ്യൂസിക്കല്‍ 8.4/10 “സംസാര” എന്ന വാക്കിന്, സംസ്കൃതത്തിൽ ലോകം എന്നാണർത്ഥം. അസ്തിത്വ ചക്രം, അനന്തമായ പുനർജന്മം, ധർമ്മചക്രം എന്നും ഈ വാക്കിന് അർത്ഥമുണ്ട്. ബുദ്ധമത പ്രകാരം, “തുടക്കമോ ഒടുക്കമോ ഇല്ലാത്ത, കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിന്റെയും മരണത്തിന്റെയും പുനർജന്മത്തിന്റെയും തുടർച്ചയായ ചക്രമാണ്” സംസാര. 2011 ൽ Ron Fricke ൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ Samsara എന്ന […]
Man with a Movie Camera / മാൻ വിത്ത് എ മൂവി ക്യാമറ (1929)
എംസോൺ റിലീസ് – 2996 MSONE GOLD RELEASE ഭാഷ നിശബ്ദ ചിത്രം സംവിധാനം Dziga Vertov പരിഭാഷ മുബാറക് ടി എൻ ജോണർ ഡോക്യുമെന്ററി, മ്യൂസിക്കല്‍ 8.4/10 ഈ ഉപകരണം വിൽപ്പനയ്ക്കുള്ളതല്ല. വാങ്ങുന്നവരുടെ സാമ്പത്തിക ശേഷി കുറയ്ക്കാൻ മാത്രമേ ഇതുപകരിക്കൂ. ചിലപ്പോൾ, കുറച്ചു നാളത്തേക്ക് ശാസ്ത്രീയ അഭിരുചി വളർത്താൻ ഇത് സഹായിക്കും. അതിനപ്പുറത്തേക്ക്, ഈ ഉപകരണത്തിന് യാതൊരു ഭാവിയും ഞാൻ കാണുന്നില്ല.” താൻ നിർമിച്ച ക്യാമറ വാങ്ങാനെത്തിയ ജോർജസ് മെലീസിന്റെ ആവശ്യത്തോട് മുഖം തിരിച്ചു കൊണ്ട്, […]