എംസോൺ റിലീസ് – 2856 ഷോർട് ഫിലിം – 04 New Boy / ന്യൂ ബോയ് (2007) ഭാഷ ഇംഗ്ലീഷ് സംവിധാനം Steph Green പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ഡ്രാമ, ഷോർട് 7.1/10 ആഫ്രിക്കൻ വൻകരയിൽനിന്നും അയർലൻഡിലെ വിദ്യാലയത്തിലേക്കു മാറാൻ നിർബന്ധിതനായ ഒമ്പതുവയസ്സുകാരനിൽനിന്നാണ് ‘ന്യൂ ബോയ്‘ എന്ന കൊച്ചുചിത്രം ആരംഭിക്കുന്നത്. പുതിയ വിദ്യാലയത്തിലെത്തുന്ന ജോസഫിന്റെ ആദ്യദിവസത്തെ അനുഭവങ്ങളിലൂടെ ചിത്രം മുന്നോട്ടുനീങ്ങുന്നു. ആ സമയങ്ങളിൽ ജോസഫിനുണ്ടാകുന്ന ഭൂതകാലസ്മരണകളെ വളരെ സമർത്ഥമായി സംയോജിപ്പിച്ചിരിക്കുന്നതായും നമുക്കു കാണാൻ കഴിയും. […]
Close-Up / ക്ലോസ്-അപ്പ് (1990)
എംസോൺ റിലീസ് – 2850 ഇറാനിയൻ ഫെസ്റ്റ് – 02 ഭാഷ പേർഷ്യൻ സംവിധാനം Abbas Kiarostami പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.3/10 വിവാഹമോചിതനും, തൊഴിൽരഹിതനുമായ ഹൊസെയ്ൻ സബ്സിയാൻ, ഒരു കടുത്ത സിനിമാ പ്രേമിയാണ്. ഒരു ബസ് യാത്രയ്ക്കിടയിൽ വൃദ്ധയായ ഒരു സ്ത്രീ, പ്രശസ്ത സംവിധായകനായ മൊഹ്സിൻ മഖ്മൽബഫ് ആണെന്ന് തെറ്റിദ്ധരിച്ച് സബ്സിയാനെ പരിചയപ്പെടുന്നു. മഖ്മൽബഫിൻ്റെ ആരാധകനായ, അദ്ദേഹത്തിൻ്റെ ഛായയുള്ള സബ്സിയാൻ, ആ ധാരണയ്ക്കനുസരിച്ച് സ്വാഭാവികമായി തന്നെ പെരുമാറുന്നു. വൃദ്ധയുടെ […]
David Attenborough: A Life on Our Planet / ഡേവിഡ് ആറ്റൻബറോ: എ ലൈഫ് ഓൺ അവർ പ്ലാനറ്റ് (2020)
എംസോൺ റിലീസ് – 2827 ഭാഷ ഇംഗ്ലീഷ് സംവിധാനം Alastair Fothergill, Jonathan Hughes & Keith Scholey പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ബയോഗ്രഫി 9.0/10 മറ്റാരേക്കാളും കൂടുതലായി പ്രകൃതിയെ അടുത്തറിഞ്ഞ ജീവശാസ്ത്രജ്ഞൻ. ഘനഗംഭീരമായ ശബ്ദം കൊണ്ടും, അവതരണ ശൈലിയിലെ പുതുമ കൊണ്ടും, തലമുറകളെ സ്വാധീനിച്ച ടെലിവിഷൻ അവതാരകൻ. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും, വന്യമായ പ്രദേശങ്ങളും സന്ദർശിച്ച പര്യവേക്ഷകൻ. ജീവജാലങ്ങളെ അതിന്റെ എല്ലാ വൈവിധ്യങ്ങളിലും, അത്ഭുതങ്ങളിലും രേഖപ്പെടുത്തിയ പ്രകൃതി സ്നേഹി. ബ്രിട്ടൺ, തങ്ങളുടെ […]
Munafik / മുനാഫിക് (2016)
എംസോൺ റിലീസ് – 2775 ഭാഷ മലയ് സംവിധാനം Syamsul Yusof പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഹൊറർ 6.8/10 അചഞ്ചലമായ വിശ്വാസത്തിനുടമയാണ് ഉസ്താദ് ആദം. തന്റെ ഗ്രാമത്തിൽ പിശാചിന്റെ ശല്യം മൂലം ബുദ്ധിമുട്ടുന്ന വിശ്വാസികളെ, ഖുർആനിക വചനങ്ങൾ ഉപയോഗിച്ച് അയാൾ സുഖപ്പെടുത്താറുമുണ്ട്. പക്ഷേ, ഒരപകടത്തെ തുടർന്ന് ഭാര്യയെ നഷ്ടമാകുന്ന ദിവസം മുതൽ, അയാളുടെ വിശ്വാസത്തിൽ ചില ഉലച്ചിലുകൾ സംഭവിക്കുന്നു. ജോലിയിൽ നിന്നും അവധിയെടുക്കുന്ന ഉസ്താദ് ആദം, തന്റെ ഭാര്യയുടെ ഖബർ സന്ദർശിക്കുകയും, മകനുമായി കൂടുതൽ […]
Waltz with Bashir / വാൾട്സ് വിത്ത് ബാഷിർ (2008)
എംസോൺ റിലീസ് – 2736 ഭാഷ ഹീബ്രു സംവിധാനം Ari Folman പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ അഡ്വഞ്ചർ, അനിമേഷന്‍, ഡ്രാമ 8.0/10 “ടെൽ അവീവിന്റെ തെരുവുകളെ വിറപ്പിച്ച്, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച് കൊണ്ട് പാഞ്ഞു വരുന്ന 26 നായ്ക്കൾ. അവ എന്റെ മേധാവിയോട് പറയുന്നു, ബോസ് റെയിനിനെ തന്നില്ലെങ്കിൽ ഇവിടുള്ളവരെയെല്ലാം ഞങ്ങൾ അകത്താക്കും.” ഇരുപത് വർഷം മുന്നേ തൻ്റെ കൂടെ സൈന്യത്തിലുണ്ടായിരുന്ന ബോസ് റെയിൻ, തന്നെ കുറച്ച് ദിവസങ്ങളായി അലട്ടുന്ന ഈ സ്വപ്നത്തെ പറ്റി […]
Journey to Mecca / ജേണി ടു മെക്ക (2009)
എംസോൺ റിലീസ് – 2723 ഭാഷ ഇംഗ്ലീഷ്, അറബിക് സംവിധാനം Bruce Neibaur പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഡ്രാമ, ഹിസ്റ്ററി 7.2/10 AD 1325. ടാൻജീർ, മൊറോക്കോ.തന്റെ വീടിന്റെ മട്ടുപ്പാവിൽ കിടന്നുറങ്ങുകയായിരുന്നു, മുഹമ്മദ് ബിൻ അബ്ദുല്ല അൽ ലവാത്തി അൽ തൻജി എന്ന നിയമ വിദ്യാർത്ഥി. കുറച്ചു നാളുകളായി, അവൻ ഒരേ സ്വപ്നം തന്നെ ആവർത്തിച്ചു കാണുകയാണ്. സ്വപ്നത്തിൽ, അവൻ വലിയൊരു പക്ഷിയുടെ ചിറകിലേറി സഞ്ചരിക്കുകയാണ്. വിശാലമായ മരുഭൂമികളും, ആഴമേറിയ സമുദ്രങ്ങളും, ഇടുങ്ങിയ […]
The Secret Life of Walter Mitty / ദി സീക്രെട്ട് ലൈഫ് ഓഫ് വാൾട്ടർ മിറ്റി (2013)
എം-സോണ്‍ റിലീസ് – 2657 ഭാഷ ഇംഗ്ലീഷ് സംവിധാനം Ben Stiller പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.3/10 “യാത്രകൾ പോകേണ്ടത് വ്യത്യസ്തമായ കാഴ്ചകൾ കാണുവാനല്ല. മറിച്ച്, ഓരോ കാഴ്ചയേയും വ്യത്യസ്തമായി കാണുവാനാണ്” ലൈഫ് മാഗസിനിലെ നെഗറ്റീവ് അസറ്റ് മാനേജറാണ് വാൾട്ടർ മിറ്റി. ഓരോ ചിത്രവും സൂക്ഷ്മമായി പരിശോധിച്ച്, അവയിൽ ഏറ്റവും മികച്ചതിനെ പ്രസിദ്ധീകരിക്കേണ്ട ജോലിയാണ് അയാളുടേത്. ശാരീരികമായും മാനസികമായും ഏറെ ക്ഷീണിതനായ, സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത, സഹപ്രവർത്തകരിൽ നിന്നും കളിയാക്കലുകൾ […]
The Sacrifice / ദി സാക്രിഫൈസ് (1986)
എം-സോണ്‍ റിലീസ് – 2600 ക്ലാസ്സിക് ജൂൺ 2021 – 01 ഭാഷ സ്വീഡിഷ് സംവിധാനം Andrei Tarkovsky പരിഭാഷ മുബാറക്ക് റ്റി. എൻ. ജോണർ ഡ്രാമ 8.1/10 വിഖ്യാത റഷ്യൻ സംവിധായകൻ ആന്ദ്രേ തർക്കോവിസ്ക്കിയുടെ അവസാന ചിത്രമാണ് 1986 ൽ സ്വീഡിഷ് ഭാഷയിൽ പുറത്തിറങ്ങിയ The Sacrifice / Offret. ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ലോകത്തെ രക്ഷിക്കുവാനായി തനിക്കുള്ള സകലതും ഉപേക്ഷിക്കാം എന്ന് ദൈവവുമായി കരാറിലേർപ്പെടുന്ന അലക്സാണ്ടറാണ് കഥയിലെ നായകൻ. നടനും, നാടക നിരൂപകനും, പ്രൊഫസറുമായ അയാളുടെ പിറന്നാൾ ദിനത്തിലാണ്, […]