• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Grave of the Fireflies / ഗ്രേവ്‌ ഓഫ് ദി ഫയര്‍ഫ്ലൈസ് (1988)

October 17, 2013 by Vishnu

എം-സോണ്‍ റിലീസ് – 31

പോസ്റ്റർ: രോഹിത്ത് ജി. എസ്
ഭാഷജപ്പാനിസ്
സംവിധാനംIsao Takahata
പരിഭാഷമുബാറക്ക് റ്റി എൻ
ജോണർആനിമേഷന്‍, ഡ്രാമ, വാർ

8.5/10

Download

രണ്ടു യുദ്ധങ്ങൾക്കിടയിൽ അനുഭവപ്പെടുന്നതെന്തോ, അതിനെയാണ് നാം സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കാറുള്ളത്. ഓരോ യുദ്ധത്തിനൊടുവിലും അവശേഷിക്കുന്നത് ജയിച്ചവരും തോറ്റവരുമല്ല, പകരം ഇരകൾ മാത്രമാണ്. എല്ലാ കാലത്തും, യുദ്ധത്തിൻ്റെ ഇരകൾ സ്ത്രീകളും നിഷ്കളങ്കരായ കുട്ടികളുമാണ്.

1988 ൽ, Studio Ghibli പുറത്തിറക്കിയ, Grave of the Fireflies എന്ന അനിമേഷൻ ചിത്രവും ഇതേ ആശയം തന്നെയാണ് പങ്കുവയ്ക്കുന്നത്. അകിയുക്കി നൊസാക്കയുടെ 1967 ലെ, ഇതേ പേരിലുള്ള ചെറുകഥയാണ് ചിത്രത്തിനാധാരം. രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അവസാന നാളുകളിൽ, അതിജീവനത്തിനായി പൊരുതുന്ന സെയ്‌റ്റ, സെറ്റ്സുകോ എന്നീ സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

യുദ്ധത്തിൻ്റെ അനന്തരഫലങ്ങൾ കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ, ചിത്രം വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. ഇസാവോ തക്കാഹട്ടയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം, എക്കാലത്തെയും മികച്ച അനിമേഷൻ ചിത്രങ്ങളിൽ ഒന്നായി നിരൂപകർ വിലയിരുത്തുന്നു. Steven Schneider പുറത്തിറക്കിയ 1001 Movies You Must See Before You Die എന്ന പട്ടികയിലും, IMDb Top 250 Movies പട്ടികയിലും ചിത്രം ഇടം കണ്ടെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Animation, Drama, Japanese, War Tagged: Mubarak TN

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]