എം-സോണ്‍ റിലീസ് – 442

ഭാഷ | ഇംഗ്ലീഷ്, ഗ്രീക്ക് |
സംവിധാനം | Michael Cacoyannis |
പരിഭാഷ | ഫസൽ റഹ്മാൻ |
ജോണർ | കോമഡി, ഡ്രാമ |
മൈക്കല്‍ കാക്കൊയാനിയുടെ സംവിധാനത്തില്‍ 1964-ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ്- ഗ്രീക്ക് ചിത്രത്തില്‍ കാസന്ദ് സാക്കിസിന്റെ അരാജക ജീവിതപ്രണയി സോര്‍ബയായി ഇതിഹാസ താരം ആന്റണി ക്വിന്‍ അഭിനയിക്കുന്നു. ക്രീറ്റില്‍ വെച്ച് ഇംഗ്ലീഷ് എഴുത്തുകാരന് ബാസിലിനു (അലന് ബെയ്റ്റ്സ്) വിശ്വസ്തനും പരിചയ സമ്പന്നനായ ഖനിത്തൊഴിലാളിയുമായി കൂട്ട് പോവുന്ന സോര്‍ബ ജീവിതമെന്ന പ്രഹേളികയുടെ പുസ്തകങ്ങളില്‍ ലഭ്യമല്ലാത്ത ജ്ഞാനങ്ങള്‍ അയാള്‍ക്ക് പകര്‍ന്നു നല്‍കും. പീഡാനുഭവങ്ങളെയും സന്തോഷത്തേയും മാത്രമല്ല, മരണത്തെ പോലും നൃത്തം കൊണ്ടും നിസ്സംഗത കൊണ്ടും നേരിടുന്ന സോര്‍ബ, സ്ത്രീയെന്ന പേലവ സൃഷ്ടിയുടെ സൗന്ദര്യം ജീവ സന്ദായകമാണെന്നും ബാസിലിനെ പഠിപ്പിക്കും. ഒരു ദ്വീപിന്റെ മുഴുവന്‍ പുരുഷകാമനകളുടെ ലക്ഷ്യമായിട്ടും അതിന്റെ ബാലിയാകേണ്ടി വരുന്ന യുവ വിധവ(ഐറീന് പാപാസ്)യും, എണ്ണമറ്റ കാമുകര്‍ ചവച്ചു തുപ്പിയിട്ടും ആണ് വിളി കാത്തിരിക്കുന്ന വൃദ്ധഅഭിസാരിക (ലൈല കെദ്രോവ)യും, സോര്ബക്ക് സഹശയനത്തിന്റെ പുതു യൗവ്വനം നല്കുന്ന സുന്ദരിയായ ലോല(എലേനി അനുസാകി)യും ചിത്രത്തിലെ അടിസ്ഥാന പരമായി ദുരന്ത ജന്മങ്ങളായ സ്ത്രീ സാന്നിധ്യങ്ങളാണ്.