The Goonies
ദ ഗൂണീസ് (1985)
എംസോൺ റിലീസ് – 3674
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Richard Donner |
| പരിഭാഷ: | മുബാറക്ക് റ്റി എൻ |
| ജോണർ: | അഡ്വെഞ്ചർ, കോമഡി, ഫാമിലി |
ക്രൂരന്മാരായ ഒരു കൂട്ടം ബിസിനസുകാർ തങ്ങളുടെ വീടുകൾ ജപ്തി ചെയ്യാൻ പോകുന്ന സാഹചര്യത്തിൽ, സ്വന്തം നാടിനെ രക്ഷിക്കാനായി ഒത്തുചേരുന്ന ഒരു കൂട്ടം കുട്ടികളുടെ കഥയാണിത്. തട്ടിൻപുറത്തുനിന്ന് യാദൃശ്ചികമായി കിട്ടിയ, പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു കടൽക്കൊള്ളക്കാരന്റെ നിധിയുടെ മാപ്പാണ് അവരുടെ ഏക പ്രതീക്ഷ. ആ മാപ്പുമായി അവർ നടത്തുന്ന യാത്രയും, അവരെ കാത്തിരിക്കുന്ന അത്യപകടകരമായ മരണക്കെണികളും, അവരുടെ പിന്നാലെ കൂടുന്ന ഒരു ക്രിമിനൽ കുടുംബവുമൊക്കെയായി മുന്നോട്ട് പോകുന്ന ചിത്രം ഒരു യഥാർത്ഥ അഡ്വഞ്ചർ അനുഭവമാണ് സമ്മാനിക്കുന്നത്.
സ്റ്റീവൻ സ്പീൽബർഗിന്റെ ഭാവനയിൽ വിരിഞ്ഞ കഥയ്ക്ക്, ക്രിസ് കൊളംബസ് തിരക്കഥയൊരുക്കി, റിച്ചാർഡ് ഡോണർ സംവിധാനം ചെയ്ത ഈ ചിത്രം കേവലമൊരു ചിൽഡ്രൻസ് മൂവിയല്ല. സൗഹൃദത്തിന്റെ ആഴവും, വിസ്മയിപ്പിക്കുന്ന മേക്കിംഗും, ഹ്യൂമറും ഒരേ അളവിൽ ചേർത്തുവെച്ച ഈ സിനിമ, പിൽക്കാലത്ത് ഇറങ്ങിയ സ്ട്രേഞ്ചർ തിങ്സ് ഉൾപ്പെടെയുള്ള പല ജനപ്രിയ അഡ്വഞ്ചർ ക്രാഫ്റ്റുകൾക്കും ടോൺ സെറ്റ് ചെയ്ത ഹോളിവുഡിലെ എക്കാലത്തെയും വലിയ വിഷ്വൽ മാജിക്കാണ്.
റിലീസ് ചെയ്ത് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ ചിത്രത്തിന് പ്രേക്ഷകർക്കിടയിലുള്ള വൻ സ്വാധീനവും കൾട്ട് ഫാൻ ബേസും കാരണം, അമേരിക്കയിൽ എല്ലാ വർഷവും ജൂൺ 7, Goonies Day ആയി ആഘോഷിക്കപ്പെടുന്നു.
