എംസോൺ റിലീസ് – 2678
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Michael Davis |
പരിഭാഷ | മാജിത് നാസർ |
ജോണർ | ആക്ഷൻ, ത്രില്ലർ |
“അടിയില്ലാ, വെടി മാത്ര”മെന്ന് പണ്ടാരോ പറഞ്ഞതു പൊലെ, തോക്കുകൾ കഥ പറഞ്ഞ ചിത്രമെന്ന് ഒറ്റ വാക്കിൽ ഷൂട്ട് ‘എം അപ്പിനെ വിശേഷിപ്പിക്കാം.
രാത്രിയിൽ, വിജനമായ ബസ് സ്റ്റോപ്പിൽ ഇരുന്ന് കാപ്പിയിൽ മുക്കി ക്യാരറ്റ് തിന്നുകയാണ് നമ്മുടെ നായകൻ. അതിനിടെ ഒരു നിറഗർഭിണിയെ ആരോ കൊലപ്പെടുത്താനായി ഓടിക്കുന്നത് അയാൾ കാണുന്നു. അക്രമിയെ കൊലപ്പെടുത്തിയ നായകന്റെ കൈകളിലേക്ക് കുഞ്ഞിനെ എല്പിച്ചു കൊണ്ട് യുവതി മരിക്കുകയാണ്.
വൈകാതെ തന്നെ, അമ്മയെ അല്ല കുഞ്ഞിനെയാണ് ചിലർ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് നായകൻ മനസ്സിലാക്കുന്നു. ഏതു നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുള്ള കുഞ്ഞിന്റെ സംരക്ഷണച്ചുമതല നായകൻ ഏറ്റെടുക്കുന്നിടത്ത് തോക്കുകൾ കഥ പറഞ്ഞു തുടങ്ങുന്നു.
ജോണ്‍ വിക്ക് (2014), പോളാർ (2019) തുടങ്ങിയ ചിത്രങ്ങൾ പോലെ ചടുലമായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ഷൂട്ട് ‘എം അപ്പും. നായകന്റെ ഒറ്റയാൾ പോരാട്ടം ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തീർച്ചയായും ഈ ചിത്രം തൃപ്തികരമായ ഒരു അനുഭവമായിരിക്കും.