എം-സോണ്‍ റിലീസ് – HI-06
ഭാഷ | മലയാളം |
സംവിധാനം | ജി. അരവിന്ദൻ |
ഉപശീർഷകം | രോഹിത് ഹരികുമാർ |
ജോണർ | ഡ്രാമ, ഫാന്റസി |
ജി. അരവിന്ദന്റെ സംവിധാനത്തില്‍ 1979-ല്‍ ഇറങ്ങിയ ചിത്രമാണ് ”കുമ്മാട്ടി”.
ഒരു മുത്തശ്ശികഥ പോലെ അരവിന്ദന്‍ ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് അവതരിപ്പിക്കുന്നു. കൂടുതല്‍ കഥയിലേക്ക് കടക്കുന്നില്ല. കാരണം, അത് കണ്ടറിയേണ്ടതാണ്. മലയാളത്തിലെ തന്നെ ഒരു ശുദ്ധ ബാലചിത്രം എന്ന് പറയാം. അര്‍ഹിച്ച ശ്രദ്ധ നേടാതെ പോയ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഉപശീര്‍ഷകം നിര്‍മ്മിച്ചതിന്റെ ഉദ്ദേശ്യം ഈ ചിത്രത്തെ എല്ലാ എംസോണ്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്.
ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം മികച്ചതായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് കാവാലം നാരായണപണിക്കരാണ്.
എം.ജി. രാധാകൃഷ്ണനും ജി. അരവിന്ദനുമാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിലെ ഗാങ്ങങ്ങള്‍ വളരെ മികച്ചതായിരുന്നു.
ഒട്ടേറെ ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഗാനങ്ങള്‍ ഈ ചിത്രത്തെ മികച്ചതാക്കുന്നു. ജി. അരവിന്ദന്റെ സംവിധാനം, ഷാജി. എന്‍. കരുണിന്റെ ഛായാഗ്രഹണം, കളര്‍ ഗ്രേഡിംഗ് ചിത്രത്തെ ഒരു പടി കൂടി മുന്നിലെത്തിക്കുന്നു. ഒട്ടേറെ നല്ല ഫ്രെയിമുകള്‍ ചിത്രത്തിലുണ്ട്.
പ്രശസ്ത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസിയുടെ നേതൃത്വത്തിലുള്ള ”ഫിലിം ഫൌണ്ടേഷന്‍” എന്ന സംഘടനയുടെ ”വേള്‍ഡ് സിനിമ പ്രൊജക്റ്റ്” – ല്‍ 46 ചിത്രങ്ങളുടെ പട്ടികയില്‍ കുമ്മാട്ടി എന്ന ചിത്രത്തെ ഉള്‍പ്പെടുത്തി. വേള്‍ഡ് സിനിമ പ്രൊജക്റ്റിന്റെ ലക്ഷ്യം ലോകത്തിലെ ശ്രദ്ധ നേടാഞ്ഞ മികച്ച ചിത്രങ്ങളെ റീസ്റ്റോര്‍ ചെയ്ത് സംരക്ഷിക്കുക എന്നതാണ്. 4K യിലേക്ക് ഈ ചിത്രത്തെ റീസ്റ്റോര്‍ ചെയ്ത് ഇറ്റലിയിലെ സിനിമ രിട്രോവാടോ എന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ”ജി. അരവിന്ദന്‍ എന്ന വിഖ്യാത സംവിധായകന്റെ കുമ്മാട്ടി എന്നാ ചിത്രത്തെ സംരക്ഷിക്കാനും റീസ്റ്റോര്‍ ചെയ്യാനും ശിവേന്ദ്ര സിംഗ് ദുന്‍ഗര്‍പുറിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍”,മാര്‍ട്ടിന്‍ സ്കോര്‍സെസി പറഞ്ഞു. അരവിന്ദന്‍ ഒരു വിഖ്യാത സംവിധായകന്‍ ആണെന്നും കുമ്മാട്ടി അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്നും ഈ സംഘടന ഏറെ പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുനെയിലെ നാഷണല്‍ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (NFAI) യും ഈ ചിത്രം നേരത്തെ റീസ്റ്റോര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതു ലഭ്യവുമാണ്.
”കുമ്മാട്ടി” മികച്ച ബാലചിത്രതിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI) യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
കാണുന്നതിനു മുന്‍പ് ഇതൊരു ബാലചിത്രം ആണെന്ന് കൂടി ഓര്‍ക്കുക.