എംസോൺ റിലീസ് – 2696
ഭാഷ | ഇന്തോനേഷ്യൻ |
സംവിധാനം | Timo Tjahjanto |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
2018-ൽTimo Tjahjanto-യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇന്തോനേഷ്യൻ സിനിമയാണ് ദ നൈറ്റ് കംസ് ഫോർ അസ്.
ഏഷ്യയിലെ 80% കള്ളക്കടത്ത് നിയന്ത്രിക്കുന്നത് ട്രയാഡ് എന്ന ക്രൈം സിന്‍ഡിക്കേറ്റാണ്. അവർക്ക് വേണ്ടി കുറ്റകൃത്യങ്ങൾ ചെയ്യുന്ന ‘സിക്സ് സീസ് (Six Seas) എന്നൊരു ആറംഗ സംഘമുണ്ട്. ആ സംഘത്തിലെ ഒരാളാണ് ഇറ്റോ. ഒരുനാൾ ട്രയാഡിന്റെ സാധനങ്ങൾ മോഷ്ടിക്കുന്ന ഗ്രാമവാസികളെ ഇറ്റോയും ഗ്യാങ്ങും കൊന്നുതള്ളുന്നു. അവിടെ ആകെ അവശേഷിച്ച ഒരു പെൺകുട്ടി മാത്രമാണ്. അവളെയും കൊല്ലാൻ തുനിഞ്ഞപ്പോൾ ഇറ്റോ കൂടെയുള്ളവരെ കൊന്ന് ആ കൊച്ചുമായി രക്ഷപ്പെടുന്നു.
കുട്ടിയുമായി ഇറ്റോ ചെന്നത് തന്റെ കാമുകിയുടെയും കൂട്ടുകാരുടെയും അടുത്തേക്കാണ്. തനിക്കും കൊച്ചിനും ഇവിടുന്ന് രക്ഷപ്പെടാനുള്ള സൗകര്യം ചെയ്തു തരണമെന്ന് അവരോട് ഇറ്റോ ആവശ്യപ്പെട്ടു. ഇതേസമയം തങ്ങളെ ചതിച്ച ഇറ്റോയെയും രക്ഷപ്പെട്ട കുട്ടിയേയും കൊല്ലാൻ ട്രയാഡ്, ഇറ്റോയുടെ സുഹൃത്തായ ആര്യനെ അയക്കാൻ തീരുമാനിക്കുന്നു. ഇവരിൽ നിന്നുമൊക്കെ രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇറ്റോയുടെയും കൂട്ടരുടെയും പ്രയത്നങ്ങളാണ് പിന്നീട് നടക്കുന്നത്.
ഇന്തോനേഷ്യന്‍ വയലന്‍സ് സിനിമകളുടെ മുഖമുദ്രയായ കൊല്ലും കൊലയും വെട്ടും കുത്തും അങ്ങേയറ്റം ചേര്‍ത്തിട്ടുള്ള ഈ സിനിമ ആക്ഷനുകളുടെ ചാകരകൂടി സമ്മാനിക്കുന്നുണ്ട്. അതിൽ പലതും കണ്ണടച്ചുപോകുന്ന തരത്തിലുള്ള വയലന്റ് ആക്ഷനുകളുമാണ്.