എംസോൺ റിലീസ് – 2697
ഭാഷ | ഹിന്ദി |
സംവിധാനം | Laxman Utekar |
പരിഭാഷ | ഫ്രെഡി ഫ്രാൻസിസ് |
ജോണർ | കോമഡി, ഡ്രാമ |
ഒരു സറോഗേറ്റ് മദറിനെ അന്വേഷിച്ചു നടന്നിരുന്ന അമേരിക്കൻ ദമ്പദികളായ ജോണും സമ്മാറും ഭാനു പ്രതാപ് എന്ന ഡ്രൈവറിന്റെ സഹായത്തോടെ ഹീറോയിൻ ആകാൻ സ്വപ്നം കണ്ടു നടന്നിരുന്ന മിമ്മിയെ കണ്ടെത്തുന്നു. ഒരു ഫോട്ടോഷൂട്ടിനു പോലുമുള്ള പണം സമ്പാദിക്കാൻ കഴിയാതിരുന്ന ഒരു സാധാരണ ഡാൻസറായ അവൾ 20 ലക്ഷം രൂപ എന്നുള്ള പ്രതിഫലം തനിക്ക് ശാശ്വതമായ ഒരു ഭാവിയിലേക്കുള്ള വഴിതുറക്കുമെന്ന പ്രതീക്ഷയോടെ സറോഗേറ്റ് മദറാകാൻ സമ്മതിക്കുന്നു. സിനിമയിൽ അവസരം കിട്ടിയെന്നും അടുത്ത 9 മാസം അതിന്റെ ഷൂട്ടിംഗ് ആയിരിക്കുമെന്നും മാതാപിതാക്കളെ വിശ്വസിപ്പിച്ച് ഒരു കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറുന്ന അവളെ കാത്തിരുന്നത് ഒരിക്കലും സങ്കല്പിച്ചിട്ടു പോലുമില്ലാത്ത സംഭവവികാസങ്ങളായിരുന്നു.
2011ൽ ദേശീയ അവാർഡ് ലഭിച്ച, സമൃധി പോറെയുടെ മറാത്തി ചിത്രമായ “Mala Aai Vhhaychy”യെ ആസ്‌പദമാക്കി ലക്ഷ്മൺ ഉട്ടേക്കർ സംവിധാനം ഈ സിനിമ ഹാസ്യ-വൈകാരിക മുഹൂർത്തങ്ങളുടെ സമീകൃതമായ മിശ്രണമാണ്. സിനിമയുടെ മൂഡിനോട് ഒപ്പം ചേർന്നു നിൽക്കുന്ന ഗാനങ്ങളും ശ്രദ്ധേയമാണ്. ഊഹിച്ചെടുക്കാവുന്ന ഒരു കഥാപശ്ചാത്തലം ആണെങ്കിലും അഭിനേതാക്കളുടെ മികച്ച പെർഫോമൻസും, അവതരണത്തിലെ പുതുമയും, രാജസ്ഥാന്റെ മനോഹാരിതയുമെല്ലാം ചേർന്ന് വളരെ ഹൃദ്യമായ ഒരു ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.