Bullitt
ബുള്ളിറ്റ് (1968)

എംസോൺ റിലീസ് – 1276

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Peter Yates
പരിഭാഷ: രാഹുൽ രാജ്
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ
Download

1075 Downloads

IMDb

7.4/10

പീറ്റർ യേറ്റ്സ് സംവിധാനം ചെയ്ത്, സ്റ്റീവ് മക്വീൻ, റോബർട്ട് വോൺ തുടങ്ങിയവർ അഭിനയിച്ച് 1968-ൽ പുറത്തിറങ്ങിയ ചിത്രമാണ് ബുള്ളിറ്റ്. കുപ്രസിദ്ധമായ ഒരു ക്രിമിനൽ ഓർഗനൈസേഷനെ വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുകയാണ് യു.എസ് സെനറ്റർ വാൾട്ടർ ചാൾമേഴ്സും സംഘവും. കേസിൽ സാക്ഷി പറയാൻ വരുന്ന ജോണി റോസിന് നേരെ വധശ്രമം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അയാൾക്ക് സംരക്ഷണം ഏർപ്പാടാക്കുന്നു. ലെഫ്റ്റനൻറ് ഫ്രാങ്ക് ബുള്ളിറ്റിനും സംഘത്തിനും ആണ് ചുമതല ലഭിയ്ക്കുന്നത്. അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു സാധാരണ ഹോട്ടൽ മുറിയിലാണ് റോസിനെ ഒളിവിൽ താമസിപ്പിക്കുന്നത്. എന്നാൽ തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങൾ അവരുടെ പ്ലാൻ കീഴ്മേൽ മറിയ്ക്കുന്നു

ക്രൈം ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ബുള്ളിറ്റിന് മികച്ച ഫിലിം എഡിറ്റിംഗിനുള്ള അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ചിത്രത്തിൽ ഒരു ഡോഡ്ജ് ചാർജറിനെ ഫോർഡ് മസ്റ്റാംഗിൽ സ്റ്റീവ് മക്വീൻ ചേസ് ചെയ്യുന്ന ഭാഗം ലോകസിനിമാചരിത്രത്തിലെ ഏറ്റവും മികച്ച കാർ ചേസിംഗ് സീക്വൻസുകളിൽ ഒന്നാണ്.