എംസോൺ റിലീസ് – 2764
ഭാഷ | കൊറിയൻ |
സംവിധാനം | Tae-gon Lee |
പരിഭാഷ | അമീൻ കാഞ്ഞങ്ങാട് |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
2021ൽ ലീ തെ-ഗോൺ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ കോമഡി റൊമാൻസ് എന്റർടൈൻമെന്റ് ഡ്രാമയാണ് മാഡ് ഫോർ ഈച്ച് അദർ. ജീവിതത്തിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന നായകനും നായികയും കണ്ടുമുട്ടുകയും അസാധ്യമെന്ന് തോന്നിയിട്ടും ഇരുവരും പ്രണയത്തിലാകുന്നതുമാണ് കഥയുടെ ഇതിവൃത്തം.
ഗങ്നം പോലീസ് സ്റ്റേഷനിൽ വയലന്റ് ക്രൈം വിഭാഗത്തിലായിരുന്നു നോഹ് ഹ്വി-യോ ജോലി നോക്കിയിരുന്നത്. നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന നായകന്റെ ജീവിതം അപ്രതീക്ഷിതമായി തകിടം മറിയുകയും എല്ലാവരുടെയും മുമ്പിൽ താനൊരു “ഭ്രാന്തൻ” ആയി മാറുകയും ചെയ്യുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്. നായിക ലീ മിൻ-ക്യുങ് ശാന്തസുന്ദരമായി ജോലി ചെയ്യുന്നൊരു സുന്ദരിയായിരുന്നു, “ആ സംഭവം” നടക്കുന്നത് വരെ! അതിനുശേഷം ആരെയും വിശ്വസിക്കാതാവുകയും എല്ലാത്തിനെയും തെറ്റിദ്ധരിച്ച്, ഇല്ലാത്തത് പലതും ഊഹിച്ചെടുത്ത് പ്രശ്നമുണ്ടാക്കുകയും കൂടെയുള്ളവരെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു.
നല്ല പോലെ ചിരിപ്പിച്ചും പ്രണയിപ്പിച്ചും എല്ലാതരം പ്രേക്ഷർക്കും ഇഷ്ടമാവുന്ന രീതിയിലാണ് 30 മിനുട്ട് ദൈർഘ്യമുള്ള 13 എപ്പിസോഡുകളിലായി ഈ ഡ്രാമ അവതരിപ്പിച്ചിരിക്കുന്നത്.