Private Eye
പ്രൈവറ്റ് ഐ (2009)

എംസോൺ റിലീസ് – 2788

ഭാഷ: കൊറിയൻ
സംവിധാനം: Dae-min Park
പരിഭാഷ: മഹ്‌ഫൂൽ കോരംകുളം
ജോണർ: ത്രില്ലർ
Download

9779 Downloads

IMDb

6.7/10

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കൊറിയയിലാണ് കഥ നടക്കുന്നത്. റോയൽ ഗാർഡിൽ നിന്നും പിരിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറാനുള്ള മോഹവുമായി ചില്ലറ പ്രൈവറ്റ് ഡിറ്റക്ടീവ് ജോലിയൊക്കെയായി പോവുകയാണ് നായകനായ ജിൻ-ഹോ. പ്രധാനമായും അവിഹിതബന്ധങ്ങൾ കണ്ടുപിടിച്ച് കാശുണ്ടാക്കലാണ് പണി. അങ്ങനെയിരിക്കെയാണ് മെഡിക്കൽ ഫിസിഷൻ ട്രെയിനിയായ ഗ്വാങ്-സൂവിന് കാട്ടിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു മൃതദേഹം കിട്ടുകയും അതിൽ പഠിക്കുന്നതിനായി രഹസ്യമായി ഒളിപ്പിക്കുന്ന മൃതദേഹം സിയോളിലെ ഏറ്റവും പ്രബലനായ മന്ത്രിയുടെ മകന്റെയാണെന്ന് അറിയുന്നതോട കേസിൽനിന്ന് രക്ഷപ്പെടാനായി നായകന്റെ സഹായം തേടുന്നു. സമാന രീതിയിൽ കൊല്ലപ്പെടുന്ന മൃതദേഹങ്ങൾ വീണ്ടും കണ്ടെത്തുന്നതോടെ ചുരുളഴിക്കുന്നതിനായി രണ്ടുപേരും ഇറങ്ങി പുറപ്പെടുന്നു.
പിന്നീടങ്ങോട്ട് ത്രില്ലിങ്ങും ട്വിസ്റ്റുകളുമായി നർമ്മവും ചേർത്ത് സിനിമ പുരോഗമിക്കുന്നു.

2009 ഇൽ ഇറങ്ങിയ ഈ സിനിമ ആ വർഷത്തെ കൊറിയയിലെ ബോക്സ് ഓഫീസ് നമ്പർ 1 ആയിരുന്നു. ഡിറ്റക്ടീവ് ജിൻ-ഹോ ആയി ജനപ്രിയതാരം Hwang Jung-min വേഷമിടുന്ന ചിത്രം സാമൂഹിക അസമത്വവും ഉന്നതങ്ങളിലെ പുഴുക്കുത്തുകളും തുറന്നു കാണിക്കുന്നുണ്ട്.