Us
അസ് (2019)

എംസോൺ റിലീസ് – 1140

Download

3425 Downloads

IMDb

6.8/10

കാഴ്ചയിലും പ്രവർത്തിയിലും തങ്ങളുമായി യാതൊരു വ്യത്യാസവും ഇല്ലാത്ത ഒരു കൂട്ടം ആളുകൾ ഒരു കുടുംബത്തെ വേട്ടയാടുകയാണ്, ഇതാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഈ സാമ്യതയ്ക്ക് സ്വാഭാവികമായും എന്തെങ്കിലും കാരണം ഉണ്ടായിരിക്കേണ്ടതാണ്, ആ ഒരു കാരണവും, അതിനുള്ള കാരണങ്ങളും പ്രത്യാഘാതങ്ങളും എല്ലാം ചിത്രം പറയുന്നുണ്ട്. ചിത്രത്തിന്റെ നെഗറ്റിവ് എന്ന് പറയാവുന്ന ഒരു കാരണവും ഈ ഭാഗത്ത് നിന്ന് തന്നെ ആണ്, മുകളിൽ സൂചിപ്പിച്ച കാരണങ്ങൾ എന്ന് ചിത്രം പറയുന്ന സംഭവങ്ങൾ അനവധി ചോദ്യങ്ങൾ തുറന്നിടുന്നുണ്ട്, ഇവയിൽ പലതിനും വ്യക്തമായ ഒരുത്തരം നൽകുന്നുമില്ല. ലുപിറ്റ നിയോങ്കോയുടെ അന്യായ പ്രകടനവും, പിടിച്ചിരുത്തുന്ന രീതിയിൽ മുന്നേറുന്ന കഥയും, നല്ല ദൃശ്യങ്ങളും, ഹോന്റിങ് ആയ മ്യുസിക്കും ചെറിയ ചില സർപ്രൈസുകളും അസ് എന്ന ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ട്രൈലെറുകളിൽ ഒന്ന് ഈ ചിത്രത്തിന്റേത് ആയിരുന്നു.
കടപ്പാട് : Karthik Shajeevan