My Tomorrow, Your Yesterday
മൈ ടുമോറോ, യുവർ യസ്റ്റർഡേ (2016)

എംസോൺ റിലീസ് – 2805

Download

5941 Downloads

IMDb

7.4/10

Movie

N/A

ഒരു പ്രണയമെങ്കിലും എല്ലാവർക്കുമുണ്ടാകും,
പ്രണയം അനുഭവിക്കാത്തവർ മനുഷ്യരാണോ?? അല്ല…
ഒരാൾക്ക് ലോകം ഏറ്റവും മനോഹരമായി അനുഭവപ്പെടുന്നത് താൻ പ്രണയിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാവുമ്പോളാവണം.
ഒരുവനെ വാനോളം സ്വപ്നം കാണുവാൻ പ്രേരിപ്പിക്കുന്ന മറ്റൊരു വികാരമുണ്ടാവില്ല.

പ്രശസ്ത എഴുത്തുകാരനായ ജേസൻ ഏഴ്സിന്റെ ‘മൈ ടുമോറോ, യുവർ യെസ്റ്റർഡേ’ എന്ന ബുക്കിനെ അടിസ്ഥാനമാക്കി തകഹിറോ മികി ഒരുക്കിയ ഫാന്റസി/റൊമാൻസ് ചിത്രമാണ് ‘മൈ ടുമോറോ, യുവർ യസ്റ്റർഡേ‘.

ആദ്യം ഈ പേര് കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നുമെങ്കിലും കണ്ട് കുറച്ചാവുമ്പോഴേ ഇതിന്റെ അർത്ഥം നമുക്ക് മനസ്സിലാവുകയുള്ളൂ.

നമ്മുടെ നായകനായ തകതോഷി സ്കൂളിലേക്ക് പോകും വഴി ട്രെയിനിൽ വെച്ച് എമി എന്ന പെൺകുട്ടിയെ കാണുകയും, കണ്ടമാത്രയിൽ തന്നെ അവനിൽ പ്രണയം പൂവിടുകയും ചെയ്യുന്നു. വെച്ചു താമസിപ്പിക്കാതെ ട്രെയിനിൽ നിന്ന് ഇറങ്ങിയ ഉടനെ തന്നെ അവൻ എമിയോട് തന്റെ ഇഷ്ടം തുറന്നു പറയുകയും, അവർ നാളെ കാണാം എന്ന് പറഞ്ഞു പിരിയുകയും ചെയ്യുന്നു. പക്ഷേ, തകതോഷി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എമി കരഞ്ഞത് എന്തിനാണ്? അവളിലെന്തോ രഹസ്യം ഒളിഞ്ഞിരിക്കുന്നില്ലേ?

നമ്മുടെ മനസ്സിലുണ്ടാവുന്ന ഈ സംശയങ്ങളുടെ ഉത്തരമെന്നൊണമാണ് കഥ വികസിക്കുന്നത്. തുടർന്നുള്ള അപ്രതീക്ഷിതമായ സംഭവങ്ങളും നിമിഷങ്ങളുമാണ് ഈ ചിത്രത്തിന്റെ പേരിനെ അന്വർത്ഥമാക്കുന്നത്.

തുടക്കത്തിൽ ഒരു സാധാ പ്രണയ ചിത്രമായി തോന്നുമെങ്കിലും, മുന്നോട്ട് പോകുന്തോറും ആ ചിന്ത മാറിക്കിട്ടും. പ്രണയത്തിനൊപ്പം ഫാന്റസിയും കലർത്തി വളരെ വ്യത്യസ്തമായ രീതിയിലാണ് കഥ പറഞ്ഞു പോവുന്നത്, അത് തന്നെയാണ് ഈ ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നത്. ഒരു തരി പോലും ലാഗ് തോന്നാതെ നിറഞ്ഞ മനസ്സോടെ, ഫീലോടെ കണ്ടു തീർക്കാൻ കഴിയും എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.