Free Guy
ഫ്രീ ഗൈ (2021)
എംസോൺ റിലീസ് – 2809
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Shawn Levy |
പരിഭാഷ: | ഫ്രെഡി ഫ്രാൻസിസ് |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, കോമഡി |
ചുറ്റിനും അനേകം ഹീറോകൾ നിറഞ്ഞ ഒരു ലോകത്തും ഒരു സാധാരണക്കാരനായി, ഓരോ ദിവസങ്ങളും അക്ഷരാര്‍ത്ഥത്തില്‍ മുന്‍പത്തെ ദിവസങ്ങളുടെ ആവര്‍ത്തനമായ, വിരസമായ ജീവിതം നയിക്കുന്ന ഗൈ എന്ന ബാങ്ക് ജീവനക്കാരന്‍ ഒരു ദിവസം യാദൃശ്ചികമായി തന്റെ സ്വപ്നസുന്ദരിയെ കാണുന്നു. അവളെ ഇമ്പ്രസ്സ് ചെയ്യാനുള്ള പരിശ്രമത്തിനിടെ സാഹസികതകളിലൂടെ അവനും ഒരു ഹീറോ ആയിമാറുന്നുവെങ്കിലും തന്റെ ലോകം ഒരു വീഡിയോ ഗെയിം മാത്രമാണെന്നും, കളിക്കുന്നവർക്ക് നിയന്ത്രിക്കാനാവാത്ത, ഒരു പശ്ചാത്തല കഥാപാത്രമായ നോൺ പ്ലേയബിൾ ക്യാരക്ടർ (NPC) മാത്രമാണ് താനെന്നും തിരിച്ചറിയുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് വിസ്മയിപ്പിക്കുന്ന ഗ്രാഫിക്സുകളുടെ മേമ്പൊടിയോടെ സംവിധായകന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. വീഡിയോ ഗെയിമുകള്‍ പുറത്തുനിന്നു മാത്രം കളിച്ചു പരിചയമുള്ള നമുക്ക് അതിനുള്ളില്‍ ജീവിക്കുന്ന വ്യത്യസ്തമായ അനുഭവമാണ് ഈ സിനിമ നല്‍കുന്നത്.