Spectre
സ്പെക്ടർ (2015)

എംസോൺ റിലീസ് – 2830

Download

8498 Downloads

IMDb

6.8/10

ജയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിനാലാമത് ചിത്രം. 300 മില്യൻ ഡോളർ മുടക്കുള്ള ചിത്രം ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മുതൽ മുടക്കിയ ജയിംസ് ബോണ്ട് ചിത്രമാണ്. ഡാനിയൽ ക്രേഗ് നായകനായി, ആക്ഷനും സാഹസികതയും നിറഞ്ഞ ചിത്രത്തിൽ പതിവ് ബോണ്ട് ചേരുവകളെല്ലാമുണ്ട്.

മുൻ M മരണത്തിനു മുമ്പ് നൽകിയ ഒരു രഹസ്യ വിവരത്തെ പിന്തുടർന്നുള്ള സഞ്ചാരം ബോണ്ടിനെ മെക്സിക്കോയിൽ എത്തിക്കുന്നു. മാർക്കോ സ്കിയാറ എന്നൊരാളെ കണ്ടെത്തി കൊല്ലുകയാണ് ലക്ഷ്യം. സ്കിയാറയുടെ പിന്നാലെയുള്ള അന്വേഷണം ബോണ്ടിനെ റോമിൽ എത്തിക്കുന്നു.

ലോകത്തെ മുഴുവൻ അപകടത്തിലാക്കുന്ന വിധത്തിൽ ഒരു രഹസ്യ സംഘടന പ്രവർത്തിക്കുന്നതായി ബോണ്ട് മനസ്സിലാക്കുന്നു. അവരുടെ രഹസ്യങ്ങളിലേക്ക് നുഴഞ്ഞു കയറുന്നത് അതീവ സാഹസികമായ പ്രവർത്തിയാണ്. അന്വേഷണത്തിൻ്റെ ഓരോ ഘട്ടത്തിലും Ml6നെക്കുറിച്ചും തൻ്റെ തന്നെ ജീവിതത്തെക്കുറിച്ചുമുള്ള പുതിയ രഹസ്യങ്ങളാണ് ബോണ്ടിനു മുമ്പിൽ വെളിപ്പെടുന്നത്.

എംസോൺ റിലീസ് ചെയ്തിട്ടുള്ള മറ്റു ജയിംസ് ബോണ്ട് ചിത്രങ്ങൾ

ഫ്രം റഷ്യ വിത്ത് ലവ് (1963)
ഗോള്‍ഡ് ഫിംഗര്‍ (1964)
തണ്ടര്‍ബോള്‍ (1965)
യു ഒൺലി ലിവ് ട്വൈസ് (1967)
ഓൺ ഹെർ മാജസ്റ്റീസ് സീക്രട്ട് സർവീസ് (1969)
ഡയമണ്ട്സ് ആർ ഫോറെവർ (1971)
ലിവ് ആൻഡ് ലെറ്റ് ഡൈ (1973)
ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ (1974)
ദ സ്പൈ ഹൂ ലവ്ഡ് മീ (1977)
ഒക്ടോപ്പസ്സി (1983)
ദ ലിവിംഗ് ഡേലൈറ്റ്സ് (1987)
ലൈസൻസ് ടു കിൽ (1989)
ഗോൾഡൻഐ (1995)
ഡൈ അനദർ ഡേ (2002)
കസീനോ റൊയാൽ (2006)
സ്കൈഫാൾ (2012)