എംസോൺ റിലീസ് – 2831
ഭാഷ | കൊറിയൻ |
സംവിധാനം | Ik-Hwan Jeong |
പരിഭാഷ | സജിത്ത് ടി. എസ് |
ജോണർ | കോമഡി, ഡ്രാമ |
Ik Hwan-Jeong ന്റെ സംവിധാനത്തിൽ 2013 ൽ ഇറങ്ങിയ ഒരു കൊറിയൻ കോമഡി ഡ്രാമയാണ് ഹാപ്പിനസ്സ് ഫോർ സേൽ.
ഒരു പ്രാദേശിക Tax Office ലെ ജീവനക്കാരിയാണ് Mina. മനഃപ്പൂർവം ഒരാളുടെ കാറിൽ തന്റെ കാർ കൊണ്ടിടിച്ചതുകാരണം അവൾ Suspension ൽ ആവുകയാണ്. സുഖമില്ലാത്ത കാരണം അച്ഛൻ ഹോസ്പിറ്റലിൽ കിടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.
പണമില്ലാത്തതിനാലും അച്ഛന് സുഖമില്ലാത്തതിനാലും തനിക്ക് ഏറ്റവും വെറുപ്പുള്ള അച്ഛന്റെ കട വിൽക്കുവാനാണ് Mina വീണ്ടും നാട്ടിലേക്ക് വരുന്നത്.
കട കാരണം കൂട്ടുകാരുടെ കളിയാക്കലുകൾ ഒരുപാട് അനുഭവിച്ച അവൾക്ക് അതിന് കാരണക്കാരനായ അച്ഛനെയും ഇഷ്ടമില്ലാതായി. വിൽക്കുന്നതിനായി കട ക്ലീൻ ആക്കുവാൻ തുറന്നപ്പോ കുട്ടികൾ സാധനങ്ങൾ വാങ്ങാൻ വന്നെങ്കിലും അവൾ എല്ലാവരെയും ഓടിച്ചു വിട്ടു.
കട വിൽക്കണമെങ്കിൽ കടയിലേക്ക് ആളുകൾ വരണം എന്ന broker റുടെ വാക്കിൽ അവൾ കുട്ടികളെ ആകർഷിച്ചു സാധനങ്ങൾ വാങ്ങാൻ ചെയ്യുന്ന ഓരോ കാര്യങ്ങളും പിന്നീട് കുട്ടികളും അവളുമായുള്ള സൗഹൃദത്തിന്റെയും കഥ പറയുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് ഹാപ്പിനസ്സ് ഫോർ സേൽ