Chaahat
ചാഹത് (1996)

എംസോൺ റിലീസ് – 2837

ഭാഷ: ഹിന്ദി
സംവിധാനം: Mahesh Bhatt
പരിഭാഷ: സുദേവ് പുത്തൻചിറ
ജോണർ: ഡ്രാമ, റൊമാൻസ്
Download

2281 Downloads

IMDb

5.5/10

Movie

N/A

മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാനും പൂജാ ഭട്ടും നസ്റുദ്ദീൻ ഷായും മുഖ്യ കഥാപാത്രങ്ങളായി 1996-ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്റിക് സംഗീത ചിത്രമാണ് “ചാഹത്“. മറ്റു കഥാപാത്രങ്ങളായി അനുപം ഖേറും രമ്യ കൃഷ്ണനും തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.ബോക്സ് ഓഫീസിൽ വൻ വിജയമായ ഈ സിനിമ ഒരച്ഛനും മകനും തമ്മിലുള്ള സുഹൃത് ബന്ധത്തേയും നിഷ്കളങ്ക പ്രണയത്തേയും നല്ല രീതിയിൽ എടുത്തു കാണിക്കുന്നു.

അച്ഛന്റെ ചികിത്സയുടെ ഭാഗമായി രാജസ്ഥാനിൽ നിന്നും ബോംബെയിലെത്തുന്ന രൂപ് സിംഗിന് വിവശത മൂലം തന്റെ യഥാർത്ഥ പ്രണയം മറക്കേണ്ടി വരുന്നു. ഒരു വശത്ത്‌ നിഷ്കളങ്കവും സത്യവുമായ പ്രണയവും മറു വശത്ത്‌ പണവും പ്രതാപവും തൂക്കി നോക്കുമ്പോൾ അന്തിമ വിജയം യഥാർത്ഥ പ്രണയത്തിനു തന്നെയാണെന്ന് രൂപ് മനസ്സിലാക്കുന്നതോടെ കഥയുടെ ഗതി മാറുന്നു.