എംസോൺ റിലീസ് – 2844
ഭാഷ | ഇംഗ്ലീഷ് & സ്പാനിഷ് |
സംവിധാനം | Stefano Sollima |
പരിഭാഷ | ഷൈജു എസ് & വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
2015-ൽ ഡെനിസ് വില്ലെന്യൂവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വളരയെധികം പ്രശംസകൾ ഏറ്റുവാങ്ങിയ സികാരിയോ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് “സികാരിയോ: ഡേ ഓഫ് ദ സോൾദാദോ.”
അമേരിക്കയിലെ വിവിധ നഗരങ്ങളിൽ അടുത്തിടെയായി അരങ്ങേറുന്ന തീവ്രവാദ ആക്രമണങ്ങളിൽ മെക്സിക്കൻ ഡ്രഗ് മാഫിയയ്ക്കുള്ള പങ്ക് പരസ്യമായ രഹസ്യമാണ്. അവരുടെ പങ്കും പ്രഹര ശേഷിയും ഏവർക്കും അറിയാവുന്നതാണെങ്കിലും പ്രസ്തുത സംഭവത്തിന് ശേഷം അവയുടെ വിഷയമേ അല്ലാതായിരിക്കുന്നു. ഡ്രഗ് മാഫിയകളെ ഒരു പാഠം പഠിപ്പിക്കാനും അവർക്കെതിരെ തിരിച്ചടിക്കാനുമായി രഹസ്യാന്വേഷണ ഏജൻസി തെരഞ്ഞെടുക്കുന്നത് മാറ്റ് ഗ്രേവറിനെയാണ്. ഏറ്റെടുത്ത ജോലി പൂർത്തിയാക്കാനായി ഏതറ്റം വരെയും പോവാൻ മടിയില്ലാത്ത നിശ്ചയ ദാർഢ്യമാണ് ഏജൻസിക്ക് ഇപ്പോൾ ആവശ്യം.
മാഫിയകളുടെ അന്ത്യം ലക്ഷ്യം ഇട്ടുകൊണ്ട് ഇറങ്ങി തിരിച്ച ഗ്രേവർ യാത്രാമദ്ധ്യേ പ്രസ്തുത വിഷയത്തിൽ അറിവും, സർവോപരി ബ്ലാക്ക് ഓപ്പറേറ്റീവ് ഏജന്റ് കൂടിയായ അലെഹാന്ദ്രോ ഗില്ലിക്കിനെയും കൂടെ കൂടെകൂട്ടുന്നു.
ഡ്രഗ് മാഫിയകളെ ഇല്ലാതാക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗം അവരെ പരസ്പരം തമ്മിലടിപ്പിക്കുക എന്നതായിരുന്നു. അവരുടെ ലക്ഷ്യം വിജയം കാണുമോ ഇല്ലയോ എന്നത് കണ്ടുതന്നെ അറിയുക.