എംസോൺ റിലീസ് – 2847
ഭാഷ | ഹിന്ദി & ഇംഗ്ലീഷ് |
സംവിധാനം | Vasan Bala, Srijit Mukherji & Abhishek Chaubey |
പരിഭാഷ | ഫ്രെഡി ഫ്രാന്‍സിസ് |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ സത്യജിത്ത് റേയിയുടെ നാല് ചെറുകഥകളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച നാല് എപ്പിസോഡുകള്‍ അടങ്ങുന്ന ഒരു അന്തോളജി മിനി സീരീസ് ആണ് റേ.
ഒരു മനുഷ്യ കമ്പ്യൂട്ടര്‍ എന്ന് വിളിക്കാവുന്ന, സ്വന്തം ഓര്‍മയില്‍ അഭിമാനവും അഹങ്കാരവുമുള്ള ഇപ്സിത് രാമ നായര്‍ എന്നൊരു യുവാവിന്റെയും, അന്തര്‍മുഖനായ ഇന്ദ്രാഷിഷ് എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെയും, ഒരു ട്രെയില്‍ യാത്രയ്ക്കിടയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുന്ന രണ്ടുപേരുടെയും, ഒരു സിനിമാ നടന്റെയും കഥകളാണ് ഓരോ എപ്പിസോഡും പറയുന്നത്.
അസാധാരണമായ കഴിവുകളിൽ അഹങ്കരിക്കുമ്പോൾ ചുറ്റുമുള്ളവരുടെ വില നമ്മൾ മറന്നുപോകാറുണ്ട്. നമുക്കിടയിലെ നിസാരക്കാരെന്ന് കരുതുന്നവർക്ക് യഥാർത്ഥത്തിൽ എന്തൊക്കെ ചെയ്യാനാകുമെന്ന് നമ്മൾ ഓർക്കാറുപോലുമില്ല. ഭൂതകാലത്തിൽ എപ്പോഴോ സംഭവിച്ച ഒരു തെറ്റിന്മേലുള്ള കുറ്റബോധം ഒരു തീച്ചൂളയിലെന്നപോലെ നമ്മളെ നീറ്റാറില്ലേ? ഒരിക്കലെങ്കിലും നമുക്ക് കിട്ടിയിരുന്ന പ്രാധാന്യം മറ്റൊരാൾക്ക് കിട്ടുമ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നാറില്ലേ?
ത്രില്ലർ, മിസ്റ്ററി സ്വഭാവമുള്ള ഈ എപ്പിസോഡുകൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നവയാണ്.