എംസോൺ റിലീസ് – 2848
ഇറാനിയൻ ഫെസ്റ്റ് – 01
ഭാഷ | പേർഷ്യൻ |
സംവിധാനം | Mohammad Rasoulof |
പരിഭാഷ | പ്രശാന്ത് പി ആർ |
ജോണർ | ഡ്രാമ, ത്രില്ലർ |
21 ഇറാനിയൻ സാഹിത്യകാരന്മാരെ ഒരു ബസിൽ വെച്ചു വധിക്കാനുള്ള 1996 ലെ പരാജയപ്പെട്ട ശ്രമത്തെ അടിസ്ഥാനമാക്കി ഇറാനിയൻ സംവിധായകനായ മുഹമ്മദ് റസലൂഫ് 2013 ൽ സംവിധാനം ചെയ്ത സിനിമയാണിത്.
വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട എഴുത്തുകാരിലൊരാൾ തനിക്ക് നേരെയുണ്ടായ വധശ്രമത്തെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും കുറിച്ചുള്ള ഓർമകൾ കയ്യെഴുത്ത്പ്രതിയായി എഴുതി സൂക്ഷിക്കുന്നു. ഈ വിവരം ലഭിച്ച ഇറാനിയൻ ഭരണകൂടം ആ കയ്യെഴുത്ത്പ്രതികൾ കൈക്കലാക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഇറാനിലെ എഴുത്തുകാരോടും ബുദ്ധിജീവികളോടും ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും ഭരണകൂടത്തെ ഭയന്ന് ജീവിക്കേണ്ടി വരുന്ന എഴുത്തുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അവസ്ഥയും സിനിമയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.