എംസോൺ റിലീസ് – 2872
ഭാഷ | മാൻഡറിൻ |
സംവിധാനം | Fen-fen Cheng |
പരിഭാഷ | സജിത്ത് ടി. എസ് |
ജോണർ | ഡ്രാമ, റൊമാൻസ് |
Eddie Peng, Ivy Chen, Michelle Chen എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2009 ൽ Cheng Fen-Fen ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു Romantic-Comedy ചിത്രമാണ് ഹിയർ മീ.
Taiwanese ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച Romance movie കളിൽ ഒന്നായി കണക്കാക്കുന്ന ചിത്രം കൂടിയാണിത്.
സഹോദരിമാരായ Xiao Peng ഉം Yang Yang ഉം ചെറുപ്പക്കാരികളും സുന്ദരികളുമാണ്.
എന്നാൽ ഇരുവർക്കും സംസാരിക്കാനോ കേൾക്കാനോ കഴിയില്ല.
Deaflympics ൽ Swimming ന് പങ്കെടുക്കാനുള്ള തീവ്ര പരിശീലനത്തിലാണ് ചേച്ചി Xiao Peng.
അനിയത്തി Yang Yang Street Performance ചെയ്ത് രണ്ട് പേർക്കും ജീവിക്കാനുള്ള പണം സമ്പാദിക്കുന്നു.
Restaurant ഉടമസ്ഥന്റെ മകനായ Tian Kuo ഫുഡ് ഡെലിവറിയ്ക്ക് പോകുമ്പോഴാണ് രണ്ടുപേരെയും യാദൃശ്ചികമായി കാണുന്നത്.
കണ്ട മാത്രയിൽ തന്നെ Tian Kuo വിന് Yang Yang നെ ഇഷ്ടമായി.
തുടർന്ന് അവർ തമ്മിൽ സൗഹൃദത്തിലാവുകയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും തമാശകളും പറഞ്ഞു പോകുന്ന ഒരു സിനിമയാണ് ഹിയർ മീ.
സിനിമയുടെ ഭൂരിഭാഗവും Sign language ആണ് ഉപയോഗിച്ചിരിക്കുന്നത്. കേൾവി കുറവുള്ളവരുടെ ജീവിതത്തിന്റെ ഒരു നേർ കാഴ്ച കൂടിയാണ് ഈ സിനിമ.
ഈ സിനിമയിലെ പ്രകടനത്തിലൂടെ 12-ാമത് Taipei Film Awrads ലെ മികച്ച നായികയ്ക്കുള്ള Award, Ivy Chen നേടി.