എംസോൺ റിലീസ് – 2897
ഭാഷ | ഹിന്ദി |
സംവിധാനം | Ram Gopal Varma |
പരിഭാഷ | രോഹിത് ഹരികുമാർ |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
അനുരാഗ് കശ്യപും സൗരഭ് ശുക്ലയും തിരക്കഥയെഴുതി രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത് 1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സത്യ.
കേന്ദ്ര കഥാപാത്രമായ സത്യയെ അവതരിപ്പിക്കുന്നത് ജെ.ഡി. ചക്രവര്‍ത്തിയാണ്. മനോജ് ബാജ്പേയ്, ഉർമിള മാതോന്ദ്കർ, പരേഷ് റാവല്‍, സൗരബ് ശുക്ല, ആദിത്യ സ്രിവാസ്തവ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യ ഒരു തൊഴില്‍ തേടി മുംബൈയില്‍ വരുന്നതും, ഭിക്കു മാത്രെ എന്ന ഗാങ്ങ്സ്റ്ററെ കണ്ടുമുട്ടുന്നതും മുംബൈ അധോലോകത്തില്‍ എത്തുന്നതും ആണ് ചിത്രത്തിന്റെ കഥാതന്തു.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രകടനവും. പശ്ചാത്തലസംഗീതം, ചായാഗ്രഹണം, എന്നിവയിലെ മികവ് കൊണ്ടും വളരെ മികച്ച നിരൂപകപ്രശംസ നേടിയെടുക്കാൻ സിനിമയ്ക്കായി. മനോജ് ബാജ്പേയ്ക്ക് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ചിത്രം നേടിക്കൊടുത്തു.
IFFI (ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം) ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം, എക്കാലത്തെയും മികച്ച ഹിന്ദി സിനിമകളിൽ ഒന്ന് തന്നെയാണ്.