Qismat 2
കിസ്മത് 2 (2021)

എംസോൺ റിലീസ് – 2906

ഭാഷ: പഞ്ചാബി
സംവിധാനം: Jagdeep Sidhu
പരിഭാഷ: റാഫി സലീം
ജോണർ: ഡ്രാമ, റൊമാൻസ്
IMDb

6.8/10

Movie

N/A

2018 ൽ ഇറങ്ങിയ കിസ്മത്തിന്റെ രണ്ടാം ഭാഗം ആണെങ്കിലും ഇത് തികച്ചും വ്യത്യസ്ഥ കഥയാണ്.

കോളേജിലെ കായിക അധ്യാപകനായ ശിവ്ജിത്തുമായി അവിടെ പഠിക്കുന്ന ഒരു പെൺകുട്ടി പ്രണയത്തിലാകുന്നു. ശിവ്ജിത്തിന് അതിൽ താല്പര്യമില്ലെന്ന് അവളെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അവൾ പിന്മാറിയിരുന്നില്ല. നേരത്തേ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് അവൾ ഒരിക്കൽ ചോദിക്കുമ്പോൾ ശിവ്‌ജിത്ത് തനിക്ക് പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു പ്രണയത്തെ പറ്റി ഓർക്കുകയാണ്.

അന്ന് ബാനി എന്ന പെൺകുട്ടിയുമായുള്ള പ്രണയം ശിവ്ജിത്തിന്റെ ജീവിതത്തെ ഒരുപാട് ബാധിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം അത് ഓർമ്മ വന്നപ്പോൾ അവളെ വീണ്ടും കാണാൻ തീരുമാനിക്കുകയാണ് ശിവ്ജിത്ത്. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. ആദ്യ ഭാഗത്തിനെ പോലെ തന്നെ ഈ സിനിമയും ബോക്സോഫീസിൽ സൂപ്പർഹിറ്റായി.
പ്രണയസിനിമകൾ ഇഷ്ടമുള്ളവർ തീർച്ചയായും കണ്ടിരിക്കണം.