Petite Maman
പെറ്റിറ്റ് മമൊ (2021)

എംസോൺ റിലീസ് – 2914

സെലിന്‍ സിയാമയുടെ സംവിധാനത്തില്‍ 2021-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് “പെറ്റിറ്റ് മമൊ.” പെറ്റിറ്റ് മമൊ എന്നാല്‍ “ലിറ്റില്‍ മം” അഥവാ “ചെറിയ അമ്മ” എന്നാണ് അര്‍ത്ഥം.

എട്ട് വയസ്സുകാരി നെല്ലിയുടെ പ്രിയപ്പെട്ട അമ്മൂമ്മ മരിച്ചുപോയി. ശേഷം, വീട്ടുസാധനങ്ങൾ ഒഴിപ്പിക്കാന്‍ വേണ്ടി അമ്മവീട്ടില്‍ പോകുകയും അവിടെ വച്ച് ഒരു ‘സുഹൃത്തി’നെ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

2021-ലെ മികച്ച സിനിമകളില്‍ ഒന്ന് തന്നെയാണ് പെറ്റിറ്റ് മമൊ. പല അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയെടുത്തു. 2021-ലെ മികച്ച ചിത്രങ്ങളിൽ ഒന്നുതന്നെയാണ് പെറ്റിറ്റ് മമൊ.