എംസോൺ റിലീസ് – 2957
ഭാഷ | മാൻഡറിൻ |
സംവിധാനം | Dante Lam |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, ത്രില്ലർ, വാർ |
2015 മാർച്ചിൽ യെമൻ ആഭ്യന്തരയുദ്ധകാലത്ത് യെമനിലെ തെക്കൻ തുറമുഖമായ ഏഡനിൽ നിന്നും വിദേശികളുൾപ്പടെ 600 ഓളം വരുന്ന ചൈനക്കാരെയും തിരികെ നാട്ടിലെത്തിക്കുന്ന ദൗത്യത്തെ അടിസ്ഥാനമാക്കി 2018-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ വാർ സിനിമയാണ് ഓപ്പറേഷൻ റെഡ് സീ.
ചൈനീസ് റെഡ് സീയിൽ കടന്നുകേറി ഒരു കപ്പലിലെ ചൈനീസ് ജീവനക്കാരെ ബന്ദികളാക്കാൻ ശ്രമിച്ച സൊമാലിയൻ പൈറേറ്റ്സിനെ നിമിഷങ്ങൾക്കുള്ളിൽ കൊന്നുകളഞ്ഞ ചൈനീസ് നേവി പുതിയ മിഷനുമായി ചെല്ലുന്നത് യുവേറാ എന്ന രാജ്യത്തേക്കാണ്.
അവിടെ സാക്ക എന്ന തീവ്രവാദി സംഘത്തിന്റെ ആക്രമണത്തിലും ആഭ്യന്തരയുദ്ധത്തിലും കുടുങ്ങിയപ്പോയ 130 ഓളം ചൈനക്കാരെയും മറ്റു വിദേശികളേയും നാട്ടിൽ എത്തിക്കുക എന്നതാണ് അവരുടെ മിഷൻ. ചൈനീസ് നേവിയും അതോടൊപ്പം ആ രാജ്യത്തെ പട്ടാളവും ചേർന്നാണ് വിപ്ലവകാരികൾക്കെതിരെ യുദ്ധം ചെയ്യുന്നത്. അങ്ങനെ ചൈനക്കാരെ രക്ഷിക്കാൻ എത്തുന്ന നേവി, അവിടെ നടക്കുന്ന മറ്റു കാര്യങ്ങളെ കുറിച്ചറിയുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രത്തിന്റെ മുക്കാൽ ഭാഗവും യുദ്ധരംഗങ്ങൾ കൊണ്ട് സമ്പന്നമാണ്, അതോടൊപ്പം ത്രില്ലിങ് ആയ ഒരു കഥയും, കടലിലും കരയിലും ഒരുപോലെ മികവുറ്റ രീതിയിലുള്ള യുദ്ധരംഗങ്ങൾ ചിത്രീകരിച്ച സിനിമയിൽ ഇമോഷണൽ രംഗങ്ങളും കൂടെയായപ്പോൾ ഒട്ടും മടുപ്പില്ലാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ പറ്റുന്ന ആക്ഷൻ വാർ ചിത്രമാണ് ഓപ്പറേഷൻ റെഡ് സീ.
2018-ൽ ചൈനയിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരിയ സിനിമ കൂടിയാണിത്.